ചേരുവകൾ

1) കോഴി -ഒരു കിലോ
2) തേങ്ങാപ്പാൽ -ഒരു തേങ്ങയുടേത് (ഒന്നും രണ്ടും മൂന്നും പാലുകൾ)
3) ഉരുളക്കിഴങ്ങ് -രണ്ടെണ്ണം
4) തക്കാളി -വലുത്‌ ഒരെണ്ണം
5) പച്ചമുളക് -ആറെണ്ണം
6) സവാള അരിഞ്ഞത് -രണ്ടു കപ്പ്‌
7) ഇഞ്ചി -ഒരു കഷ്ണം
8) മല്ലിപൊടി -രണ്ടു ടേബിൾ സ്പൂൺ
9) കുരുമുളക് പൊടി -ഒരു ടീസ്പൂൺ
10) വെളിച്ചെണ്ണ -ആവശ്യത്തിന്
11) ഗ്രാമ്പു -മൂന്നോ നാലോ
12) കറുവപ്പട്ട -രണ്ടോ മൂന്നോ ചെറിയ കഷ്ണങ്ങൾ
13) ഏലക്ക -മൂന്നോ നാലോ
14) പെരുംജീരകം -അരസ്പൂൺ
15) ചുവന്നുള്ളി -ഒരു പിടി
16) കടുക് -ആവശ്യത്തിന്
17) കറിവേപ്പില
18) ഉപ്പ്

തയ്യാറാക്കുന്ന വിധം:

ചെറിയ കഷ്ണങ്ങളായി നുറുക്കിയ കോഴിയിറച്ചി നന്നായി കഴുകിയെടുത്തു മാറ്റിവെക്കുക. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ കടുകു ചേർക്കുക. കടുക് പൊട്ടിവരുമ്പോൾ അതിലേക്കു കറിവേപ്പിലയും ചുവന്ന ഉള്ളിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. 

ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ഒരു കപ്പ് സവാളകൂടി ചേർത്ത് വഴറ്റുക. സവാള വഴന്നുവരുമ്പോൾ ഇതിലേക്ക് ഇറച്ചിക്കഷ്ണങ്ങൾ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.  അതിനു ശേഷം ബാക്കിയുള്ള ഒരു കപ്പ് സവാളയും, ഇഞ്ചി, പച്ചമുളക്,ഉരുളക്കിഴങ്ങ്,തക്കാളി, കുരുമുളകുപൊടി, ഉപ്പ്, രണ്ടും മൂന്നും പാലുകൾ എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഇറച്ചിക്കഷ്ണങ്ങൾ പകുതിയിലധികം വേവ് എത്തുമ്പോൾ ഏലയ്ക്ക, കറുവപ്പട്ട, പെരുംജീരകം, മല്ലിപ്പൊടി എന്നിവ അരച്ചെടുത്തു ചേർക്കുക. 

ഇറച്ചിക്കഷ്ണങ്ങൾ നന്നായി വെന്തു കുറുകി വരുമ്പോൾ ഒന്നാം പാൽ കൂടെ ചേർത്ത് എടുത്തു വെക്കുക. സ്വാദിഷ്ടമായ കോഴി മപ്പാസ് തയ്യാർ.