ചേരുവകള്‍:
1. മട്ടന്‍- 1/2 കി.ഗ്രാം
2. കുരുമുളകുപൊടി- രണ്ടു ടേബിള്‍ സ്പൂണ്‍ 
3. സവാള- ഒരെണ്ണം
4. തക്കാളി- ഒരെണ്ണം
5. സ്വീറ്റ് ആന്‍ഡ് ചില്ലി ടൊമാറ്റോ കെച്ചപ്/ടൊമാറ്റോ കെച്ചപ്- രണ്ടു ടേബിള്‍ സ്പൂണ്‍ 
6. കാപ്‌സികം ഒരെണ്ണം
7. ചീസ് ക്രീം രണ്ടുസ്ലൈസ്/മോസിറില്ല ചീസ്- ഹാഫ് കപ്പ് ഗ്രേറ്റഡ് 
8. ക്രീം അരകപ്പ് 
9. ബട്ടര്‍ ഒരു ടേബിള്‍ സ്പൂണ്‍ 
10. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - രണ്ടു ടേബിള്‍ സ്പൂണ്‍ 
11. മുളകുപൊടി- ഒരുടേബിള്‍സ്പൂണ്‍ 
12. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
13. മഞ്ഞള്‍പ്പൊടി- അരസ്പൂണ്‍ 
14. വലിയ ജീരകം- അരസ്പൂണ്‍
15. പട്ട- ചെറിയ പീസ് 
16. ഏലക്ക, കരയാമ്പു- നാലു വീതം
17. ബേ ലീഫ് - ഒന്ന്  
18. തേന്‍- ഒരുടേബിള്‍സ്പൂണ്‍
 
ഉണ്ടാക്കുന്നവിധം:
 
മട്ടന്‍  ചെറിയ പീസ് ആക്കി ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് എടുക്കുക. പാന്‍ ചൂടാക്കി കുറച്ച് ഓയിലും ബട്ടറും ഇട്ട് ചൂടായാല്‍ സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് വഴറ്റുക. ടൊമാറ്റോ കെച്ചപ് ചേര്‍ക്കുക. തേന്‍ ചേര്‍ക്കുക. ചീസ് ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കുക.
 
കാപ്‌സികം  അരിഞ്ഞ് ചേര്‍ത്ത് ഇളക്കുക. മട്ടന്‍ വേവിച്ചത് ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കിക്കൊടുക്കുക. മസാലയുടെ പച്ചമണം മാറിയാല്‍ ക്രീം ചേര്‍ക്കുക. മട്ടണ്‍ വേവിച്ചവെള്ളം ചേര്‍ത്ത് കൊടുക്കുക. ജീരകവും ഗരംമസാലയും പൊടിച്ചുചേര്‍ക്കുക. കസൂരിമേത്തി കൈകൊണ്ട് തിരുമ്മി ചേര്‍ക്കുക. കുറച്ച് മല്ലിയിലയും ചേര്‍ക്കാം. ഗ്രേവി കോണ്‍സിസ്റ്റന്‍സി ഇഷ്ടാനുസരണം ചെയ്യാം.