1. നാടന്‍ കോഴിയിറച്ചി- അര കിലോഗ്രാം 
 
2. ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്  
വെളുത്തുള്ളി- ഒരു ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി- ഒരു ടേബിള്‍ സ്പൂണ്‍ 
പച്ചമുളക് - അഞ്ച് എണ്ണം 
തക്കാളി- രണ്ട്എണ്ണം 
മല്ലിയില- കുറച്ച് 
 
3. മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി കാല്‍ ടേബിള്‍ സ്പൂണ്‍ 
മുളകുപൊടി അര ടേബിള്‍ സ്പൂണ്‍ 
ഗരം മസാല കാല്‍ ടേബിള്‍ സ്പൂണ്‍ 
 
4. തേങ്ങ വറുത്തരച്ചത് 
തേങ്ങ അര കപ്പ്, 
പെരുംജീരകം അര ടേബിള്‍ സ്പൂണ്‍
ചെറിയഉള്ളി നാല് എണ്ണം 
 
 
കുഞ്ഞിപ്പത്തിരി  ഉണ്ടാക്കുന്ന വിധം:
 വെള്ളം തിളപ്പിച്ച ശേഷം അരിപ്പൊടിയും പെരും ജീരകവും ഉപ്പും ചേര്‍ത്തു മാവ് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിക്കുക.
 
പാകം ചെയ്യുന്ന വിധം:
 ചുവടുകട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഗരംമസാല ചേര്‍ത്ത് വഴറ്റുക. വഴന്നു വരുമ്പോള്‍ രണ്ടാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ ചേര്‍ക്കുക മൂത്തതിനുശേഷം  ചിക്കന്‍കഷണങ്ങള്‍ ഇടുക.പാകത്തിന് ഉപ്പും ചേര്‍ത്തു അടച്ചു വേവിക്കുക. വെന്തു കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പത്തിരി ഇടുക. മസാല പിടിച്ചതിനു ശേഷം തേങ്ങ അരച്ചത് ചേര്‍ക്കുക. മുകളില്‍ നെയ്യില്‍ മൂപ്പിച്ച ചെറിയ ഉള്ളി, കറിവേപ്പില ഇവ  വിതറുക. മല്ലിയില കൊണ്ട് അലങ്കരിക്കുക.