1. ബീഫ്- ഒരു കിലോഗ്രാം
2. ഉള്ളി വലുത് (അരിഞ്ഞത്)- 500ഗ്രാം
3. വെളുത്തുള്ളി- 25 ഗ്രാം അരിഞ്ഞത്
4. ഇഞ്ചി (ചതച്ചത്)- ചെറിയ കഷണം
5. പച്ചമുളക് (അരിഞ്ഞത്)-10 ഗ്രാം 
6. ബീഫ്മസാല- രണ്ട് ടേബിള്‍സ്പൂണ്‍
7. മല്ലിപ്പൊടി രണ്ട്- ടേബിള്‍സ്പൂണ്‍ 
8. മുളക്‌പൊടി -രണ്ട് ടേബിള്‍സ്പൂണ്‍
9. സോയാസോസ്- ഒരു കപ്പ്
10. കുരുമുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍
11. അരിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
12. കട്ടിയുള്ള തേങ്ങാപ്പാല്‍- ഒരു തേങ്ങയുടേത്
13. ഉപ്പ്- ആവശ്യത്തിന്
14. എണ്ണ- പാകത്തിന്
 
 
ഉണ്ടാക്കുന്ന വിധം:
 
ഒരു കുക്കറില്‍ ബീഫ് ഇട്ട് അതിലേക്ക് 2 മുതല്‍ 9 വരെയുള്ള ചേരുവകളില്‍ പകുതിചേര്‍ത്ത് വേവിക്കുക. എണ്ണ ഒരു പാത്രത്തിലൊഴിച്ച് ഇഞ്ചി വെളുത്തുള്ളി വഴറ്റി അതിലേക്ക് ബാക്കിയുള്ള ഉള്ളി ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ച്   അതിലേക്ക് മുളക്‌പൊടി, മല്ലിപ്പൊടി, കുരുമുളക്‌പൊടി അരിപ്പൊടി വഴറ്റിയതിനുശേഷം തേങ്ങാപ്പാലും സോയാസോസും ഒഴിച്ച് വേവിച്ച് വെച്ച ബീഫ് അതിലേക്കിട്ട്  5 മിനിറ്റ് ചെറുതീയില്‍ വേവിച്ച് കറിവേപ്പിലയിട്ട് വാങ്ങിവെക്കുക.