1.അതിശയപ്പത്തിരി

• ഗോതമ്പുമാവ്- അരക്കപ്പ്

• ചെറിയ ചെമ്മിൻ- ഒരുകപ്പ്

•കണവ ചെറുതായി മുറിച്ചത്- ഒരുകപ്പ്

• സവാള ചെറുതായി മുറിച്ചത്- മൂ​െന്നണ്ണം

• പച്ചമുളക് ചെറുതായി മുറിച്ചത്- അ​െഞ്ചണ്ണം

•  ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്- ഒരു ടീസ്പൂൺ വീതം

•  മല്ലിപ്പൊടി- ഒരുടീസ്പൂൺ

•  കുരുമുളക് പൊടി- ഒരു ടീസ്പൂൺ

•  മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഗരംമസാലപ്പൊടി- അര ടീസ്പൂൺ

•  മല്ലിയില- അരക്കപ്പ്
ഉപ്പ്- പാകത്തിന്

• നെയ്യ്- ആവശ്യത്തിന്

ചെമ്മിൻ കണവ മിക്സഡ് അതിശയപ്പത്തിരി ഉണ്ടാക്കുന്നതിന് ഗോതമ്പ്മാവ് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കണം. ശേഷം നേരിയതായി പരത്തി ചപ്പാത്തി ചുട്ടെടുക്കണം. ചെമ്മീൻ, കണവ എന്നിവ മുളക്‌പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് ചെറുതായി വറു​െത്തടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർക്കണം. വറുത്ത് വെച്ചിരിക്കുന്ന ചെമ്മീനും കണവയും പാകത്തിന് ഉപ്പും ഗരംമസാലയും മല്ലിയിലയും ചേർത്ത് അടുപ്പിൽനിന്ന്‌ വാങ്ങണം.

മുട്ടയിൽ പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് അടിച്ച് വെക്കുക. കുഴിയുള്ള പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കണം. അതിൽ മുട്ടക്കൂട്ടിൽ മുക്കിയ ചപ്പാത്തി വെക്കുക. മസാല വിതറി അതിന് മുകളിൽ വീണ്ടും മുട്ടക്കൂട്ടിൽ മുക്കിയ ചപ്പാത്തി വെക്കാം. മസാലയും ചപ്പാത്തിയും തീരും വരെ അടുക്കുകൾ ഉണ്ടാക്കുന്നത് തുടരാം. ചെറുതീയിൽ മൂടി വെച്ച് ബ്രൗൺ നിറം വരെ വേവിച്ചെടുക്കണം.

2.ഇറച്ചി മുട്ട കബാബ്

•  മുട്ട-അ​െഞ്ചണ്ണം  • ബീഫ്-250ഗ്രാം • സവാള-200ഗ്രാം

•  മുളക്‌പൊടി-ഒന്നരടീസ്പൂൺ • മല്ലിപ്പൊടി-രണ്ട് ടീസ്പൂൺ

• ഗരംമസാല-ഒരുടീസ്പൂൺ • മഞ്ഞൾപൊടി-അരടീസ്പൂൺ

• കടലപ്പരിപ്പ്‌-ഒരുകപ്പ് • പച്ചമുളക്-നാ​െലണ്ണം • വെളുത്തുള്ളി-അഞ്ച് അല്ലി

•  ഇഞ്ചി -വലിയ കഷ്ണം • മല്ലിയില-കാൽകപ്പ് • കറിവേപ്പില-രണ്ടുതണ്ട്‌

• ബ്രഡ്‌പൊടി-രണ്ട് കപ്പ് • ബ്രഡ്-ര​െണ്ടണ്ണം • മുട്ടയുടെ വെള്ള-രണ്ട്

• ഉപ്പ്-ആവശ്യത്തിന് • എണ്ണ-ആവശ്യത്തിന് • നെയ്യ്-ഒരുടീസ്പൂൺ • കുരുമുളക്-ഒരുടീസ്പൂൺ

ഇറച്ചി മുളക്‌പൊടി, മഞ്ഞൾപൊടി, ഗരംമസാല, ഉപ്പ്‌ എന്നിവ ചേർത്ത് വേവിച്ച് മിക്സിയിൽ അരച്ചെടുക്കുക.  കടലപ്പരിപ്പ്, ഉപ്പും അൽപ്പം മഞ്ഞൾപൊടിയും ചേർത്ത് കട്ടിയിൽ അരച്ചെടുക്കുക. 

ഒരു പാനിൽ നെയ്യ് ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. 
ഇതിലേക്ക് വേവിച്ച ഇറച്ചി, കടലപ്പരിപ്പ് (വേവിച്ചത്‌), കുറച്ച് മഞ്ഞൾപ്പൊടി, ഗരംമസാല, മുട്ടയുടെ വെള്ള, ബ്രഡ് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞത്‌, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്ത് കുഴയ്ക്കുക. മുട്ട പുഴുങ്ങി (നാല്) ഒരു മുട്ടയെ നാലായി മുറിക്കുക. 

കൈയിൽ കുറച്ച് എണ്ണ പുരട്ടി ഇറച്ചിക്കൂട്ടിൽനിന്ന്‌ ഒരു ഉരുട്ട് ഉണ്ടാക്കി കൈ വെള്ളയിൽ വെച്ച്‌ പരത്തി നടുവിൽ ഒരുമുട്ടക്കഷ്ണം വെച്ച് കബാബിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കുക. രണ്ട്മുട്ട പൊട്ടിച്ച് അതിൽ കുരുമുളക്‌പൊടിയും ചേർത്ത് മിക്സ് ചെയ്യുക. കബാബിട്ട കൂട്ടിൽ മുക്കി ബ്രഡ്‌പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തുകോരുക