ലശേരിയുടെ സാംസ്‌കാരിക, വ്യാപാര, ആധ്യാത്മിക മേഖലയില്‍ നിരവധി മുസ്ലിം തറവാടുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.  തറവാടുകളില്‍ ആദ്യം പറയുന്ന പേരുകളിലൊന്നാണ് കേയീ കുടുംബത്തിന്റെത്. നാലു നൂറ്റാണ്ടിന്റെ ചരിത്രമാണ്  കേയീ തറവാടിനു പറയാനുള്ളത്. കേയീ തറവാടിനൊപ്പം പരാമര്‍ശിക്കേണ്ടതാണ് ഓടത്തില്‍ പള്ളിയും. 

കേരളത്തില്‍ പ്രശസ്തമായ മുസ്ലിംപള്ളികളിലൊന്നായ ഓടത്തില്‍ പള്ളിക്ക് 250 വര്‍ഷത്തോളം പഴക്കമുണ്ട്. കേയീ വംശത്തിന്റെ കാരണവരായിരുന്ന മൂസക്കാക്കയാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയത്. ഡച്ചുകാരുടെയും പിന്നീട് ഇംഗ്ലീഷുകാരുടെയും കൈവശമുണ്ടായിരുന്ന ഈ പള്ളി നില്‍ക്കുന്ന സ്ഥലം മൂസക്കാക്ക വില കൊടുത്ത് വാങ്ങുകയായിരുന്നു. കേയീ  വംശത്തില്‍പ്പെട്ട നാലു കുടംബങ്ങളില്‍പ്പെട്ടവര്‍ തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ഇപ്പോഴും പള്ളിയുടെ ഭരണം നടത്തുന്നത്.

ചരിത്രമുറങ്ങുക എന്ന വാക്ക് അന്വര്‍ഥമാക്കുന്നതാണ് തലശേരിയിലെ ഓടത്തില്‍ പള്ളിയുടെ വിവരങ്ങള്‍. കേരളീയ വാസ്തുശില്‍പ മാതൃകയും പേര്‍ഷ്യന്‍ വാസ്തുശില്‍പ മാതൃകയും കൂട്ടിയിണക്കിയാണ് ഓടത്തില്‍പ്പള്ളിയുടെ നിര്‍മ്മാണം. തിരുവിതാംകൂര്‍ മഹാരാജാവ് നല്‍കിയ തേക്ക് മരങ്ങളാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

കേരളത്തിലെ എല്ലാ തുറമുഖ പട്ടങ്ങളിലും മൂസക്കാക്ക് പത്തേമാരികളും ഓഫീസുകളുമുണ്ടായിരുന്നു.  ബ്രിട്ടീഷുകാരുമായി വ്യാപാരം നടത്താന്‍ 1750കളില്‍ കണ്ണൂരിലെ ചൊവ്വയില്‍ നിന്നു വന്ന ആലുപ്പി ആയിരുന്നു തലശേരിയില്‍ എത്തിയ കേയി കുടുംബത്തിലെ തുടക്കക്കാരന്‍. പാര്‍സി ഭാഷയില്‍ 'കേയി' എന്നു പറഞ്ഞാല്‍  'നാഥന്‍' എന്നര്‍ഥം. അങ്ങിനെ ബഹുമാനാര്‍ഥം അവര്‍ വിളിച്ചിരുന്ന പേര്‍ പിന്നീട് കുടംബ പേരായി മാറുകയായിരുന്നു.

ബ്രിട്ടീഷുകാരുമായി കൊപ്ര, ചന്ദനം, കുരുമുളക് എന്നിവയായിരുന്നു കേയി കുടുംബക്കാരുടെ വ്യാപാരമെല്ലാം.കേയി കുടുംബത്തിലെ പ്രശസ്തനും  മൂസക്കാക്കയിരുന്നു. ഇദ്ദേഹം രാജകുടുംബങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. 

പള്ളിയുടെ മുകളില്‍ ഇന്ന് കാണുന്ന സ്വര്‍ണ്ണ താഴികക്കുടങ്ങള്‍ സ്ഥാപിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ സമ്മതിച്ചിരുന്നില്ല. അമ്പലത്തിന്റെ ആകൃതിയാണെങ്കിലും ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന താഴികക്കുടം സ്ഥാപിക്കാന്‍ അവര്‍ സമ്മതിച്ചില്ല.  പിന്നീട് മൂസക്കാക്കയുടെ മരണ ശേഷം കുഞ്ഞമ്മദ് കേയിയുടെ കാലത്തു 1825ല്‍ സ്വര്‍ണം പൂശിയ താഴികക്കുടം  സ്ഥാപിക്കാന്‍ അനുമതിയായി. ഓടത്തല്‍ പള്ളിയെ കൂടാതെ നിരവധി പള്ളികള്‍ കേയി തറവാട്ടുകാര്‍ നിര്‍മിച്ചിട്ടുണ്ട്. പള്ളിയുടെ മേല്‍പ്പുറം ചെമ്പ് തകിടാണ്. കേരളത്തില്‍ ആദ്യമായി മതപ്രഭാഷണം നടത്തിയ പള്ളിയെന്ന പ്രത്യേകതയും ഇതിനുണ്ട്.

വടക്കേ മലബാറിലെ മരുമക്കത്താണ് സമ്പ്രദായം സ്ഥാപിച്ചത് കേയിമാരും അറക്കല്‍ കുടുംബവുമാണ്. ഇപ്പോഴും മരുമക്കത്തായ സമ്പ്രാദായമാണ് ഇവര്‍ പിന്തുടരുന്നത്.