കല്പറ്റ: സ്‌നേഹനിലാവ് പെയ്തിറങ്ങി. വ്രതവിശുദ്ധിയില്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി അവര്‍ ഒത്തുചേര്‍ന്നു. റംസാന്റെ പരിശുദ്ധിയും സ്‌നേഹവും വിളിച്ചോതുന്ന സംഗമമായി മാതൃഭൂമി ഇഫ്താര്‍ മാറി. തിങ്കളാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. വ്രതശുദ്ധിയില്‍ പാകപ്പെടുത്തിയ മനസ്സുമായെത്തിയ വിശ്വാസികള്‍ മഗ്!രിബ് ബാങ്കൊലിയില്‍ നോമ്പുതുറന്നു.

നിസ്‌കാരത്തിന് എസ്.കെ.എം.ജെ. മസ്ജിദിലെ എം. അബ്ദുള്‍ സലാം വാഫി നേതൃത്വം നല്കി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി., ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍, ചീഫ് മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര്‍. പ്രമോദ്, ബുക്‌സ് മാനേജര്‍ ടി.വി. രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.

സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. അനില്‍കുമാര്‍, കല്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി. ആലി, സ്ഥിരംസമിതി ചെയര്‍മാന്മാരായ എ.പി. ഹമീദ്, കെ. അജിത, അഡ്വ. ടി.ജെ. ഐസക്, കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാല്‍, ജെല്‍ത്രൂദ് ചാക്കോ, കെ. ശ്രീജ, പി.ആര്‍. ബിന്ദു, വി.പി. ശോശാമ്മ, ഡി. രാജന്‍, അജി ബഷീര്‍, റഷീദ്, ബീന, ടി. മണി, നഗരസഭാ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍, സിനിമാനടന്‍ അബുസലീം, എ.ഡി.എം. കെ.എം. രാജു, പാളയം മസ്ജിദ് മുന്‍ ഇമാമും ഡബ്ല്യു.എം.ഒ. കോളേജ് അധ്യാപകനുമായ ഡോ. യൂസഫ് മുഹമ്മദ് നദ്!വി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജന. സെക്രട്ടറി എം.സി. സെബാസ്റ്റ്യന്‍, കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം, കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍. പൗലോസ്, എ.പി. ശ്രീകുമാര്‍, കെ.വി. പോക്കര്‍ ഹാജി, മോയിന്‍ കടവന്‍, അഡ്വ. ജോഷി സിറിയക്, എം.എ. ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, എം.എം. രമേശന്‍, നിസി അഹമ്മദ്, കെ.കെ. രാജേന്ദ്രന്‍, നജീബ് കരണി, സി. ജയപ്രസാദ്, വ്യാപാരി വ്യവസായി നേതാക്കളായ കെ. കുഞ്ഞിരായിന്‍ ഹാജി, ഇ. ഹൈദ്രു, അഷ്‌റഫ് വേങ്ങാട്, മുസ്ലിംലീഗ് നേതാക്കളായ എം. മുഹമ്മദ് ബഷീര്‍, സി. മൊയ്തീന്‍കുട്ടി, അഡ്വ. ഖാലിദ് രാജ, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ, സെക്രട്ടറി കെ.എസ്. ബാബു, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, എസ്.കെ.എം.ജെ. പ്രിന്‍സിപ്പല്‍ എ. സുധാറാണി, എന്‍.എസ്.എസ്. പ്രിന്‍സിപ്പല്‍ വി.കെ. സജികുമാര്‍, മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സാബു, ലക്കിടി നവോദയ പ്രിന്‍സിപ്പല്‍ എം.പി. അരവിന്ദാക്ഷന്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.എ. ജലീല്‍, ലിയോ ആസ്​പത്രി ഡയറക്ടര്‍ ഡോ. ടി.പി.വി. സുരേന്ദ്രന്‍, ഡോ. എം. ഭാസ്‌കരന്‍, ഡോ. നൗഷാദ് പള്ളിയാല്‍, ഡോ. ഷാനവാസ് പള്ളിയാല്‍, ഡോ. കെ.പി. വിനോദ് ബാബു, യു.എ. ഖാദര്‍, അഡ്വ. ഇ.ആര്‍. സന്തോഷ് കുമാര്‍, സി. ഹാരിഷ്, ജെ. മത്തിയാസ്, പി.എം. ഷബീറലി, സുരേഷ് ബാബു വാളല്‍, സൂപ്പി പള്ളിയാല്‍, ബാബു കട്ടയാട്, ജാഫര്‍ സേട്ട്, എം. ബാലഗോപാലന്‍, അഡ്വ. പി. ചാത്തുക്കുട്ടി, അഡ്വ. ജോര്‍ജ് പോത്തന്‍, പി. ദേവാനന്ദ്, വി. മൂസ ഗൂഡലായി, അഡ്വ. കല്ലങ്കോടന്‍ മൊയ്തു, അഡ്വ. പി. അനുപമന്‍, പി.ജി. സജേഷ്, കെ.എം. രാഘവന്‍ തുടങ്ങി വിവിധമേഖലകളിലെ പ്രമുഖര്‍ മാതൃഭൂമിയുടെ സ്‌നേഹത്തണലില്‍ ഒത്തുചേര്‍ന്നു.
മാതൃഭൂമി ഇഫ്താർസംഗമത്തിനെത്തിയവരെ മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ സ്വീകരിക
മാതൃഭൂമി ഇഫ്താർസംഗമത്തിനെത്തിയവരെ 
മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ 
എം.വി. ശ്രേയാംസ്കുമാർ സ്വീകരിക്കുന്നു