ചേരുവകള്‍
 
ചിക്കന്‍ കീമ - കാല്‍ കിലോഗ്രാം
 
പച്ചമുളക് - 2 എണ്ണം ചെറുതായി അരിഞ്ഞത്
 
മുളകുപൊടി - 1 സ്പൂണ്‍
 
മല്ലിപ്പൊടി - ഒന്നര സ്പൂണ്‍
 
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
 
ഗരം മസാലപ്പൊടി - അര സ്പൂണ്‍
 
ഇഞ്ചി/വെളുത്തുള്ളി - 1 സ്പൂണ്‍
 
കുരുമുളക് പൊടി - അര സ്പൂണ്‍
 
സവാള പൊടിയായി  അരിഞ്ഞത് - അര സ്പൂണ്‍
 
പുട്ടിന്റെ മാവ് നനച്ചത് - 2 കപ്പ്
 
തേങ്ങ ചിരകിയത് - അര മുറി
 
ഉപ്പ് ആവശ്യത്തിന്
 
തയ്യാറാക്കേണ്ട വിധം
 
രണ്ടുമുതല്‍ ഒന്‍പതുവരെയുള്ള ചേരുവകള്‍ കുക്കറില്‍ ഇട്ട് വഴറ്റുക. ഉപ്പു ചേര്‍ക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ കഴുകി പിഴിഞ്ഞു വച്ച ചിക്കന്‍ കീമ ഇതിലേയ്ക്ക് ഇട്ട് കുക്കര്‍ അടച്ചു വച്ച് മൂന്ന് വിസില്‍ വരുന്നതുവരെ വേവിക്കുക.
 
ആവി പോയശേഷം കുക്കര്‍ തുറന്ന് വെള്ളം വറ്റുന്നതു വരെ വേവിക്കുക. (വെള്ളം ഉണ്ടെങ്കില്‍) നന്നായി കഴകിയെടുത്ത് ചിരട്ട മുറിയില്‍ ആദ്യം ഇറച്ചിക്കൂട്ട് അതിനുമുകളില്‍ പുട്ടിന്റെ മാവ് നനച്ചത്, അതിനു മുകളില്‍ തേങ്ങ എന്ന രീതിയില്‍ വേവിച്ചെടുത്ത് പരന്ന പ്ലേറ്റില്‍ കമിഴ്ത്തി തട്ടുക. മല്ലിയില വച്ച് അലങ്കരിച്ച് വിളമ്പാം.