ആവശ്യമായ സാധനങ്ങള്‍
 
ബീഫ്       - ഒരു കിലോ 
ഗീ റൈസ് - ഒരു കിലോ  
                   (ബീഫ് വേവിച്ച വെള്ളമടക്കം അഞ്ചര ഗ്‌ളാസ് വെള്ളം )
സവാള     - ആറെണ്ണം 
ചെറിയുള്ളി  - അരക്കിലോ 
തക്കാളി   - നാലെണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  - 3 ടീസ്പൂണ്‍ 
കറിവേപ്പില, മല്ലിയില, പുതിനയില - ആവശ്യത്തിന്  
ഗരം മസാല, മഞ്ഞള്‍പ്പൊടി, ഗ്രാമ്പു, പട്ട, കുരുമുളക് പൊടി - ആവശ്യത്തിന് 
നെയ്യ്   - ഒരു ടീസ്പൂണ്‍
 ഉപ്പ്   -ആവശ്യത്തിന് 
 
 
തയ്യാറാക്കുന്ന വിധം:
ബീഫ് വൃത്തിയാക്കിയ ശേഷം ഉപ്പ്, മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു വലിയ പാത്രത്തില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്ത് ബ്രൗണ്‍ കളര്‍ ആകുന്നത് വരെ വഴറ്റുക.ശേഷം നാലും,അഞ്ചും ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക 'ഇതിലേക്ക് വേവിച്ച ബീഫ് ചേര്‍ക്കുക.
 
( ബീഫ് വേവിച്ച വെള്ളം കളയരുത്) ഇതിലേക്ക് 7 ഉം 8 ഉം ചേരുവകള്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക 'എടുത്തു വെച്ചിരിക്കുന്ന 5 അര ഗ്ലാസ്സ് വെള്ളം തിളപ്പിച്ചതിന് ശേഷം ബീഫ് മസാലയിലേക്ക് ഒഴിക്കുക 'ഇതിലേക്ക് ജീരകശാല അരി കഴുകി ഇടുക.1 സ്പൂണ്‍ നെയ്യ് ചേര്‍ക്കുക, ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറിയ തീയില്‍ വേവിച്ചെടുക്കാം. ശേഷം മല്ലിയില്ല, വേപ്പിലകൊണ്ട് അലങ്കരിക്കാം.