ചേരുവകള്‍
- പുഴുങ്ങിയ മുട്ട - മൂന്നെണ്ണം രണ്ടായി മുറിച്ചത്
- ബോണ്‍ലെസ് ചിക്കന്‍ - 300 ഗ്രാം
- മുളക് പൊടി - അര ടീസ്പൂണ്‍
- മല്ലിപ്പൊടി - അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
- പച്ചമുളക് - ഒന്ന്
- ഇഞ്ചി - രണ്ടെണ്ണം നുറുക്കിയത്
- സവാള - ഒന്ന് നുറുക്കിയത്
- മല്ലിയില - ഒരു ടേബിള്‍സ്പൂണ്‍
- നാരങ്ങ നീര് - ഒരു ടേബിള്‍സ്പൂണ്‍
- മുട്ട - ഒന്നിന്റെ പകുതി
- മുട്ടയുടെ വെള്ള - ഒന്ന്
- റൊട്ടിപ്പൊടി മൂന്ന് ടേബിള്‍സ്പൂണ്‍ , ഒന്നേ മുക്കാല്‍ കപ്പ്
- ഉപ്പ് ആവശ്യത്തിന്
- എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഗ്രൈന്ഡറില് ചിക്കന്‍ അരച്ചെടുക്കുക. പാന്‍ ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് അരച്ച ചിക്കന്‍, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. അടുപ്പില്‍ നിന്ന് വാങ്ങി വെക്കുക.
വേവിച്ച ചിക്കന്‍ പച്ചമുളകും ഇഞ്ചിയും നുറുക്കിയത് ചേര്‍ത്ത് വീണ്ടും അരക്കുക. ഇതിലേക്ക് നുറുക്കിയ ഉള്ളിയും മല്ലിയിലയും നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കോഴിമുട്ടയുടെ പകുതി ഭാഗം ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക.
ഈ കൂട്ട് ആറ് ഭാഗമാക്കി വിഭജിക്കുക. പുഴുങ്ങിയ മുട്ട മുറിച്ച കഷ്ണങ്ങളില്‍ ചിക്കന്‍ കൂട്ട് കൃത്യതയോടെ പൊതിയുക. മുഴുവന്‍ കഷ്ണങ്ങളും ഇത്തരത്തില്‍ ചെയ്യുക. പാനില്‍ എണ്ണ ചൂടാക്കുക. തയ്യാറാക്കിയ കൂട്ട് മുട്ടയുടെ വെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്ത് കോരുക. ചൂടോടെ വിളമ്പാം