കൊച്ചി: നോമ്പുതുറയോട് അനുബന്ധിച്ച് വൈവിധ്യത്തിന്റെ ഇഫ്താര്‍ വിരുന്നുമായി കൊച്ചി മാരിയറ്റ് ഹോട്ടല്‍. ഇന്ത്യയിലെ പ്രധാന നോമ്പ് തുറ വിഭവങ്ങളാണ് ഇവിടെയൊരുക്കിയിരുന്നത്. ഡല്‍ഹി, മുബൈ, ലഖ്നൗ. ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്‌പെഷ്യല്‍ വിഭവങ്ങളും. നമ്മുടെ നാട്ടിലെ ഇറച്ചിപ്പത്തിരി ഉന്നക്കായ് ബീഫ് റോസ്റ്റ് തുടങ്ങിയവയും ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു.

 മുഴുവനായി പൊരിച്ച ആടിനും കഴിക്കാനെത്തിയവരുടെ ഇടയില്‍ വന്‍ ഡിമാന്റാണ്. ചായക്കടമുതല്‍ ചിക്കന്‍ ബിരിയാണി വരെയും പതിവ് അത്താഴ വിഭവങ്ങളും ഇഫ്താര്‍ വിഭവങ്ങള്‍ കൂടാതെയുണ്ട്. ജൂണ്‍ 25 വരെയാണ് ഇഫ്താര്‍.അത്താഴ ബൊഫെ.