ബെംഗളുരു: രാജ്യത്തിന് അകത്തും പറത്തുമുള്ള റമദാന്‍ രുചികൂട്ടുകള്‍ ബെംഗളുരു നിവാസികള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ് ബെംഗളുരു നഗരസഭ. ജാതി, മത, ഭാഷാ വേഷ ഭേദമന്യേ ആളുകള്‍ കോറമണ്ഡലയിലെ തെരുവില്‍ ഈ വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കാന്‍ എത്തിതുടങ്ങുന്നു.

ഇത് ബംഗലുരുവിലെ റംസാന്‍ ഭക്ഷ്യ വിഭവത്തിന്റെ കലവറയാണ്. മലബാര്‍ രുചിക്കൂട്ട് മുതല്‍ അറബ് വിഭവങ്ങള്‍ വരെ ഇവിടെയുണ്ട്. കറാച്ചിയിലെയും അഫ്ഗാനിസ്ഥാനിലെയും ലബനോനിലെയും വിഭവങ്ങള്‍ രുചി ഭേദങ്ങളായി ഇവിടെ കിട്ടും.