ചേരുവകള്‍ 

ദശ കട്ടിയുള്ള മീന്‍ പൊരിച്ച് നുറുക്കിയത്- ഒരു കപ്പ്

ചെറിയുള്ളി ചെറുതായി നുറുക്കിയത്- അര കപ്പ്

തേങ്ങ ചിരവിയത്- അര കപ്പ്

തക്കാളി- ഒന്ന് ചെറുത്

പച്ചമുളക്- നാലെണ്ണം

വെളുത്തുള്ളി ചതച്ചത്- ഒരു ടേബിള്‍ സ്പൂണ്‍

കറിവേപ്പില- ആവശ്യത്തിന്

മുളക് പൊടി- അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

വെളിച്ചെണ്ണ- ആവശ്യത്തിന്

പുഴുങ്ങലരി അരിപ്പൊടി- രണ്ട് കപ്പ്

ഉലുവപ്പൊടി- കാല്‍ ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ചെറുതായി നുറുക്കിയ ചെറിയുള്ളിയിട്ട് മൂപ്പിക്കുക. ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് നുറുക്കിയ പച്ചമുളക്, ചതച്ച വെളുത്തുള്ളി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ചിരവിയ തേങ്ങ ചേര്‍ത്ത് മൂന്ന് മിനുട്ട് ഇളക്കുക. ഇതിലേക്ക് പൊരിച്ച് നുറുക്കിയ മീനും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കുക. അരിപ്പൊടി ഉപ്പ് കൂട്ടി പച്ചവെള്ളത്തില്‍ കുഴച്ച് ഉരുളകളാക്കി ഉള്ളം കൈ വലിപ്പത്തില്‍ പരത്തുക ഇതാവര്‍ത്തിക്കുക. ആദ്യം പരത്തിയതിന് മേലെ മീന്‍ മിക്‌സ് വിതറി അതിനുമേലെ രണ്ടാമത് പരത്തിയ അരിക്കൂട്ടും ചേര്‍ത്ത് വച്ച് കൈക്കൊണ്ടമര്‍ത്തി കല്ലില്‍ രണ്ടുഭാഗവും ചുട്ടെടുക്കുക.