ചേരുവകള്‍

ചിക്കന്‍ -അര കിലോ
മട്ടണ്‍- മുക്കാല്‍ കിലോ
തൈര്- ഒരു കപ്പ്
പാല്-ഒരു കപ്പ്
അരി- അര കിലോ
മുട്ട-രണ്ടെണ്ണം
സവാള-മൂന്നെണ്ണം 
പട്ടാണി പയര്‍ - അര കപ്പ്
വെളുത്തുള്ളി- നാലെണ്ണം
ഇഞ്ചി-വലിയ കഷണം
എണ്ണ- പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
പനിനീര്‍-ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
അരി 15 മിനുട്ട് കുതിര്‍ത്ത് വെച്ച് പിന്നീട് ഉപ്പ് ചേര്‍ത്ത് വേവിക്കുക. മട്ടണ്‍ ക്യൂബായി അരിഞ്ഞ് ചിക്കനുമായി യോജിപ്പിക്കുക. മുട്ട വേവിച്ച് മാറ്റിവെക്കുക. അതേ പോലെ ഉപ്പിട്ട് പട്ടാണി പയറും വേവിച്ചുവെക്കുക. സവാള ചെറുതായി അരിയുക. ഇഞ്ചിയും വെളുത്തുള്ളിയും നല്ലവണ്ണം ചതച്ച് കുഴമ്പ് രൂപത്തിലാക്കുക. ഫ്രൈ പാന്‍ ചൂടാക്കി നെയ്യ് ഒഴിക്കുക. അതിലേക്ക് ഉള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റി അതിലേക്ക് മട്ടണ്‍ ഇട്ട് കുറച്ചുസമയം ഫ്രൈ ചെയ്ത് പിന്നീട് ചിക്കനും ചേര്‍ക്കുക.

ശേഷം മൂന്ന് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ മാംസം പാകമാകും വരെ വെക്കുക. കാല്‍ ഭാഗം കറി ആകുമ്പോള്‍ ഓഫ് ചെയ്യുക. കുറച്ച് നെയ്യ് കൂടി ഒഴിച്ച് നല്ല രീതിയില്‍ അടിച്ച തൈരും ചേര്‍ക്കുക. മാംസത്തില്‍ തൈര് പിടിക്കുന്നവരെ ചെറുതീയില്‍ പാകം ചെയ്യുക. തീയണച്ച് ഇവ തണുത്ത ശേഷം ഒരു ടീസ്പൂണ്‍ പനിനീര്‍ ഒഴിക്കുക. നല്ല കുഴിയുള്ള പാത്രം എടുത്ത് അതില്‍ ചോറ്, വേവിച്ച മാംസം എന്നിവ ഓരോ അടുക്കുകളായി വെക്കുക. പാത്രത്തിന്റെ ഏറ്റവും അടിയിലും മേലെയും ചോറാണ് ഉണ്ടാകേണ്ടത്. തുടര്‍ന്ന് പാത്രം ഓവനില്‍ വെച്ച് ചോറുമണികള്‍ വേര്‍തിരിക്കാവുന്ന രീതിയില്‍ വരെ ഫ്രൈ ചെയ്യുക. വറുത്ത ഉള്ളിയും പുഴുങ്ങിയ മുട്ടയും വേവിച്ച പട്ടാണിപയറും വിതറി ആകര്‍ഷകമാക്കാം.