രാത്രി 10ന് തുടങ്ങുന്ന സമാപനസംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭപ്രാര്ഥന നടത്തും. സമസ്ത അധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനംചെയ്യും. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ പത്തുലക്ഷം സമാധാനവീടുകള് പദ്ധതി ഉദ്ഘാടനംചെയ്യും.
മഅദിന്‍ പ്രാര്ഥനാസമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച മലപ്പുറത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ-കോഴിക്കോട് റൂട്ടിലുള്ള യാത്രാബസുകളല്ലാത്ത വലിയ വാഹനങ്ങള്‍ വൈകീട്ട് ആറുമുതല്‍ തിരൂര്‍ക്കാട്-ആനക്കയം-മഞ്ചേരി വഴിയും കോഴിക്കോട്-പെരിന്തല്‍മണ്ണ റൂട്ടിലുള്ളവ വള്ളുവമ്പ്രം- മഞ്ചേരി വഴിയും തിരിഞ്ഞുപോകണം.
സമ്മേളനത്തിലേക്ക് വരുന്ന പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കാവുങ്ങല്‍ ബൈപ്പാസ് വഴി വന്ന് മുണ്ടുപറമ്പ് ഭാഗത്ത് ആളുകളെ ഇറക്കി ബൈപ്പാസില്‍ പാര്‍ക്ക്ചെയ്യണം. തിരൂര്‍, പരപ്പനങ്ങാടി ഭാഗത്തുനിന്നുള്ളവ വാറങ്കോട് ആളുകളെ ഇറക്കി പരിസരത്തുള്ള പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മേല്‍മുറി നോര്‍ത്ത് മുതല്‍ പാര്‍ക്ക്ചെയ്യണം.