കോഴിക്കോട്: ആയിരം മാസങ്ങളെക്കാള്‍ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്റ്(വിധിനിര്‍ണയരാവ്) പ്രതീക്ഷിക്കുന്ന ഇരുപത്തേഴാം രാവ് ഇന്ന്. ഒറ്റരാത്രിയില്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍ക്ക് ആയിരംമാസം ചെയ്യുന്നതിനെക്കാള്‍ പുണ്യംലഭിക്കുമെന്നാണ് വിശ്വാസം.

അതുകൊണ്ട് പ്രഭാതനമസ്‌കാരംവരെ വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ മുഴുകും. ദൈവത്തില്‍നിന്ന് ഒട്ടേറെ അനുഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ള അവസരമായിട്ടാണ് ഇതിനെ വിശ്വാസികള്‍ കരുതുന്നത്. റംസാനിലെ അവസാനത്തെ പത്തിലെ 21, 23, 25, 27, 29 തീയതികളിലേതെങ്കിലുമൊന്നിലാണ് ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിക്കുന്നത്. അതില്‍ 27-ാം രാവിലാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടാണ് ഈ രാവിന് കൂടുതല്‍ പ്രാധാന്യം വിശ്വാസികള്‍ നല്‍കുന്നതും.