ആവശ്യമായ സാധനങ്ങള്‍ 

നെയ്യ് - 3 ടേബിള്‍സ്പൂണ്‍ 
അണ്ടിപരിപ്പ് - 2- ടേബിള്‍സ്പൂണ്‍ 
ഉണക്കമുന്തിരി -2 -ടേബിള്‍സ്പൂണ്‍ 
നേന്ത്രപ്പഴം - 2 എണ്ണം
മുട്ട - 4 എണ്ണം
പഞ്ചസാര - 1/4 കപ്പ് 
ഉപ്പ് - ഒരു നുള്ള് 
ഏലക്കാപ്പൊടി - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ആദ്യം തന്നെ പഴം ചെറിയ കഷണങ്ങളായി നുറുക്കി മാറ്റി വയ്ക്കുക.

ഒരു പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിക്കുക അണ്ടിപ്പരിപ്പ് മൂത്തുവരുമ്പോള്‍ അതിലേക്ക് കിസ്മിസ് ചേര്‍ത്ത് പാകമാകുമ്പോള്‍ കോരി മാറ്റിവയ്ക്കുക.
ഇനി അതേ പാനില്‍ കുറച്ച് കൂടെ നെയ് ചേര്‍ത്ത് നുറുക്കി വച്ചിരിക്കുന്ന പഴം ചേര്‍ത്ത് നന്നായി ഇളക്കുക. പഴം പാകമാകുമ്പോള്‍ ഇത് മാറ്റി വെക്കുക.

ഒരു മിക്‌സിയുടെ ജാറില്‍ എടുത്തു വച്ചിരിക്കുന്ന മുട്ട പഞ്ചസാര ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

അടി കട്ടിയുള്ള ഒരു പാനില്‍ ഒരു ടീസപൂണ്‍ നെയ്യ് ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പഴം- മുട്ട മിശ്രിതം ഒഴിക്കുക. മാറ്റി വച്ച അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ കൊണ്ട് അലങ്കരിക്കുക. ഇത് ാലറശ്യൗാ ഫ്ളയിമില്‍ ഒരു മിനുട്ട് വെച്ച ശേഷം മറ്റൊരു പാന്‍ അടിയില്‍ വെച്ച ശേഷം ഈ പാന്‍ അതിനു മുകളിലായി വെക്കുക. അടി പെട്ടെന്ന് കരിഞ്ഞു പോകാതെ കിട്ടാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ചെറുതീയില്‍ 10-15 മിനുട്ട് വേവിക്കുക. വേവാന്‍ എടുക്കുന്ന സമയം നമ്മള്‍ എടുക്കുന്ന പാത്രത്തിന് അനുസരിച്ച് മാറ്റം വരുന്നതാണ്.ഒരു ടൂത്ത് പിക് കൊണ്ട് കുത്തി നോക്കി വെന്തു എന്ന് ഉറപ്പു വരുത്തുക.

Courtesy: facebook.com/KeralaRuchi2015

Content Highlights: ramadan special food recipe,kaypola recipe,pazham pola recipe,malabar kayapola recipe