കണ്ണുവെച്ച പത്തിരി

ആവശ്യമായ ചേരുവകള്‍

മൈദ - ഒരു കപ്പ്

നെയ്യ് - രണ്ട് ടീസ്പൂണ്‍

വെളിച്ചെണ്ണ - പൊരിച്ചു കോരാനുള്ള അളവ്

ഉപ്പ് - ആവശ്യത്തിന്

ചൂടുവെള്ളം - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

മൈദയും നെയ്യും ഉപ്പും മിക്‌സ് ചെയ്ത് ചൂടുവെള്ളത്തില്‍ നന്നായി കുഴച്ചെടുക്കണം. ഉരുളകളാക്കി എടുക്കുക. ചപ്പാത്തിക്ക് പരത്തുന്ന പോലെ പരത്തി അകത്ത് നെയ്യ് തടവി രണ്ട് സൈഡില്‍നിന്നും ഉള്‍ഭാഗത്ത് മടക്കുക. വീണ്ടും രണ്ടു വശത്തുനിന്നും ഉള്‍ഭാഗത്ത് മടക്കുക. എന്നിട്ട് നാലു വശത്തുനിന്നും ഉള്‍ഭാഗത്ത് മടക്കണം. എന്നിട്ട് ചതുര രൂപത്തില്‍ പരത്തുക. തിളച്ച വെളിച്ചെണ്ണയില്‍ വറുത്തു കോരുക. കണ്ണുവെച്ച പത്തിരി റെഡി.