ചേരുവകള്‍ 

ഇറച്ചി- 250 ഗ്രാം 
സവാള- 3 എണ്ണം 
ഇഞ്ചി- 1 കഷണം 
മസാല- 1 ടേബിള്‍ സ്പൂണ്‍ 
ഉപ്പ്- പാകത്തിന് 
പച്ചമുളക്- 4 എണ്ണം 
വെളുത്തുള്ളി- 5 അല്ലി 
മുളക് പൊടി- 1 ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി- 1 നുള്ള് 
കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ 
ഗോതമ്പ്‌പൊടി- 1/2 കിലോ 
മൈദ- 250 ഗ്രാം 
മല്ലിയില- 4 തണ്ട് 

തയ്യാറാക്കുന്ന വിധം

ഇറച്ചി വേവിച്ച് പൊടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. യോജിപ്പിച്ചതിന് ശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മസാലയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 

മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിന്റെ അളവില്‍ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയ പൂരികളായി പരത്തിയെടുക്കുക. ഒരു പൂരിയുടെ നടുവില്‍ ചിക്കന്‍വെച്ച് മറ്റൊരു പൂരികൊണ്ട് അടച്ച് രണ്ട് പൂരികളും തമ്മില്‍ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഇങ്ങനെ എല്ലാ പൂരിയും തയ്യാറാക്കിയതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.

Courtesy: facebook.com/KeralaRuchi2015

Content Highlights: Irachi pathiri Recipe Malayalam,Ramadan Foods,Ifthar Foods Recipe,Meat Pathiri,Malabar Recipe,Ramzan