ആവശ്യമായ ചേരുവകള്‍

ചിക്കന്‍ - ഒരു കിലോ

മന്തി റൈസ് - ഒരു കിലോ

ഓയില്‍ - ഒരു കപ്പ്

നല്ല ജീരകം - ഒരു ടീസ്പൂണ്‍

പെരുംജീരകം -അര ടീസ്പൂണ്‍

കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍

മുളകുപൊടി - അര ടീസ്പൂണ്‍

മാഗി ക്യൂബ് - രണ്ടെണ്ണം

വെളുത്തുള്ളി - രണ്ട് അല്ലി

പട്ട - അഞ്ചെണ്ണം

ഗ്രാംപൂ - എട്ടെണ്ണം

ഉപ്പ് - ആവശ്യത്തിന്

ചുവപ്പ്, മഞ്ഞ കളര്‍ - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

അരി അര മണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ചിക്കനിലേക്ക് മുളകുപൊടി, ഓയില്‍, നല്ല ജീരകം, പെരുംജീരകം, കുരുമുളകു പൊടി, മാഗി ക്യൂബ്, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ക്കുക. എന്നിട്ട് പ്രഷര്‍ കുക്കറില്‍ ചിക്കന്‍ നിര്‍ത്തിവെക്കുക. ഒരു പാത്രത്തിലേക്ക് വെള്ളം എടുത്ത് അതിലേക്ക് പട്ടയും ഗ്രാംപൂവും ഉപ്പും ചേര്‍ത്ത് അരി ഇടുക. മുക്കാല്‍ ഭാഗം വെന്തുകഴിഞ്ഞാല്‍ അരി ഊറ്റിയെടുക്കുക.

എന്നിട്ട് കുക്കറിലെ ചിക്കനു മുകളിലായി ഇടുക. അതിനുശേഷം കളര്‍, വെള്ളത്തിലോ പാലിലോ അലിയിച്ച് അരിയുടെ മുകളില്‍ വിതറുക. അതിനുശേഷം കുറച്ച് കരി പാത്രത്തില്‍ എടുത്ത് അത് കത്തിച്ച് കുറച്ച് ഓയില്‍ കൂടി ഒഴിച്ച് മൂടിവെക്കുക. കുക്കറും മൂടിയ ശേഷം രണ്ടു വിസില്‍ വരുന്നതുവരെ അടുപ്പില്‍ വെക്കുക. കുക്കറിന്റെ ആവി പോയശേഷം ചൂടോടെ ചിക്കന്‍ മന്തി വിളമ്പുക.