ഇസ്ലാംമത വിശ്വാസികള്‍ വ്രതശുദ്ധിയുടെ പുണ്യനാളുകളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കൊപ്പം നോമ്പ് നോല്ക്കുന്നവരില് മറ്റ് മതക്കാരുമുണ്ട്. അവരില്‍ ഒരാളാണ് മഞ്ചേരി സ്വദേശിയായ അനില്‍ കുമാര്‍ വല്ലാഞ്ചിറ. 17 വര്‍ഷമായി മുടങ്ങാതെ റംസാന് നോമ്പെടുക്കുന്നു ഇദ്ദേഹം.