മുക്കം: റംസാന്‍കാലത്ത് താരമായത് ദം സോഡ. കടുത്ത ചൂടുകാലത്തെത്തിയ റംസാന്‍ മാസത്തില്‍ നോമ്പുനോറ്റതിന്റെ ക്ഷീണമകറ്റാന്‍ യുവാക്കളില്‍ പലരും ആശ്രയിച്ചത് ദം സോഡയെയാണ്.

അരച്ച് തയ്യാറാക്കിയ പ്രത്യേക മസാലക്കൂട്ടിലേക്ക് ഉപ്പിലിട്ട മാങ്ങയുടെ നീരും സോഡയും ഒഴിച്ചാല്‍ ദം സോഡ റെഡി. ദം സോഡ കുടിച്ചാല്‍ നോമ്പുനോറ്റതിന്റെ ക്ഷീണം ഒരു പരിധിവരെ ഇല്ലാതാകുമെന്നാണ് പുതുതലമുറയുടെ വാദം. 15 രൂപയാണ് ദംസോഡയുടെ വില.

ആവശ്യക്കാര്‍ ഏറിയതോടെ ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ ദംസോഡ കച്ചവടം പൊടിപൊടിയ്ക്കുകയാണ്. വൈകീട്ട് ആറു മണിയോടെ തുടങ്ങുന്ന കച്ചവടം പലയിടങ്ങളിലും രാത്രി ഒന്‍പതുമണിയോടെ കഴിയും. വിപണിയിലെത്തുന്ന പുതിയ ഉത്പന്നങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന യുവതലമുറ തന്നെയാണ് കച്ചവടക്കാര്‍ക്ക് പ്രോത്സാഹനമാവുന്നത്. 

Content Highlights: Not only fuljar soda, dum soda also goes viral during ramadan season