തളങ്കര(കാസര്‍കോട്): ഈദുല്‍ ഫിത്തറിന്റെ ആഹ്ലാദാരവങ്ങളുയര്‍ന്നു. ഇനി കുഞ്ഞിളം കൈകളില്‍ മൈലാഞ്ചിച്ചുവപ്പണിയും. വീടുകളില്‍ വിവിധതരം അപ്പത്തരങ്ങളുടെ മണമുയരും. കുട്ടികള്‍ പെരുന്നാളിന്റെ ഒരു പ്രധാന ചടങ്ങായി മൈലാഞ്ചിയണിയലിനെ കണക്കാക്കുന്നു.
പെരുന്നാളിന്റെ രണ്ടോ മൂന്നോ ദിവസം മുന്‍പുതന്നെ അയല്‍വാസികളായ കുട്ടികളെല്ലാവരും ഒരു വീട് കേന്ദ്രീകരിക്കും. അവിടെ വ്യത്യസ്തരീതിയില്‍ മൈലാഞ്ചിയണിയിച്ചുകൊടുക്കാന്‍ പറ്റുന്ന ഒന്നോ രണ്ടോ ആളുകളുണ്ടാകും.
അവര്‍ക്ക് പിന്നെ പെരുന്നാള്‍രാത്രി വരെ നല്ല തിരക്കായിരിക്കും. അപ്പത്തരങ്ങളുടെ രുചിയും മുല്ലപ്പൂവിന്റെ മണവും പെരുന്നാളിന് പൊലിമ കൂട്ടുമ്പോള്‍ കുഞ്ഞിളം കൈകളിലെ മൈലാഞ്ചിച്ചുവപ്പ് പെരുന്നാളാഘോഷത്തിന് വര്‍ണപ്പകിട്ടേകുന്നു.
Content Highlights: Mehndi Designs for eid, EidulFitr 2019,Eid Mubarak 2019