അതിശയപ്പത്തിരി

• ഗോതമ്പുമാവ്- അരക്കപ്പ്

• ചെറിയ ചെമ്മിന്‍- ഒരുകപ്പ്

•കണവ ചെറുതായി മുറിച്ചത്- ഒരുകപ്പ്

• സവാള ചെറുതായി മുറിച്ചത്- മൂ?െന്നണ്ണം

• പച്ചമുളക് ചെറുതായി മുറിച്ചത്- അ?െഞ്ചണ്ണം

•  ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്- ഒരു ടീസ്പൂണ്‍ വീതം

•  മല്ലിപ്പൊടി- ഒരുടീസ്പൂണ്‍

•  കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍

•  മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍

•  മല്ലിയില- അരക്കപ്പ്
ഉപ്പ്- പാകത്തിന്

• നെയ്യ്- ആവശ്യത്തിന്

ചെമ്മിന്‍ കണവ മിക്‌സഡ് അതിശയപ്പത്തിരി ഉണ്ടാക്കുന്നതിന് ഗോതമ്പ്മാവ് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കണം. ശേഷം നേരിയതായി പരത്തി ചപ്പാത്തി ചുട്ടെടുക്കണം. ചെമ്മീന്‍, കണവ എന്നിവ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് ചെറുതായി വറു?െത്തടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ക്കണം. വറുത്ത് വെച്ചിരിക്കുന്ന ചെമ്മീനും കണവയും പാകത്തിന് ഉപ്പും ഗരംമസാലയും മല്ലിയിലയും ചേര്‍ത്ത് അടുപ്പില്‍നിന്ന് വാങ്ങണം.

മുട്ടയില്‍ പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് അടിച്ച് വെക്കുക. കുഴിയുള്ള പാനില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കണം. അതില്‍ മുട്ടക്കൂട്ടില്‍ മുക്കിയ ചപ്പാത്തി വെക്കുക. മസാല വിതറി അതിന് മുകളില്‍ വീണ്ടും മുട്ടക്കൂട്ടില്‍ മുക്കിയ ചപ്പാത്തി വെക്കാം. മസാലയും ചപ്പാത്തിയും തീരും വരെ അടുക്കുകള്‍ ഉണ്ടാക്കുന്നത് തുടരാം. ചെറുതീയില്‍ മൂടി വെച്ച് ബ്രൗണ്‍ നിറം വരെ വേവിച്ചെടുക്കണം.

Content Highlights: Ramadan 2019,Ramadan Athishayapathiri,Ramdan Foods,Ramadan 2019 Foods,Ramadan Special Food,