ചേരുവകള്‍

നേന്ത്രപ്പഴം 
തേങ്ങ ചിരകിയത് 
പഞ്ചസ്സാര 
ഏലക്ക
അണ്ടിപ്പരിപ്പ് & കിസ്മിസ്
മൈദ / ഗോതമ്പ്
മഞ്ഞള്‍പ്പൊടി
എള്ള്
വെള്ളം

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം നടുവേ നീളത്തില്‍ കീറി അതിനുള്ളിലെ അരി എടുത്തു മാറ്റുക. കീറുമ്പോള്‍ മറുഭാഗം കീറിപ്പോകാതെ ശ്രദ്ധിക്കുക.

തേങ്ങയും പഞ്ചസാരയും ഏലക്കയും അണ്ടിപ്പരിപ്പും കിസ്മിസും ഒന്നിച്ചാക്കി ഇളക്കുക.

ഈ കൂട്ട് പഴത്തിന്റെ ഉള്‍ഭാഗത്ത് നിറയ്ക്കുക.

മൈദ/ഗോതമ്പും പഞ്ചസാരയും എള്ളും മഞ്ഞള്‍പ്പൊടിയും കൂടി വെള്ളമൊഴിച്ച് കട്ടിയില്‍ കലക്കുക.

ഒരു പരന്ന പാനില്‍ എണ്ണ ചൂടാക്കുക. നേന്ത്രപ്പഴം ഈ മാവില്‍ മുക്കി കീറിയ വശം മുകളില്‍ വരത്തക്ക വിധം എണ്ണയില്‍ വയ്ക്കുക .

ഒരു സ്പൂണ്‍ കൊണ്ട് എണ്ണ പഴത്തിനു മുകളില്‍ ഒഴിച്ച് കൊടുക്കുക. ഇനി മറിച്ചിട്ട് മൊരിക്കുക. പാകമായാല്‍ ഒരു ടിഷ്യൂ പേപ്പറിലേക്ക് വയ്ക്കുക.

Courtesy: facebook.com/KeralaRuchi2015

Content Highlights: Pazham Nirachath,Ramadan Special Food,Ramzan Snacks,Ramadan cooking,Ifthar food,