നല്ല തൂശനിലയില്‍ ചോറും സാമ്പാറും അവിയലും എരിശ്ശേരിയും പുളിശ്ശേരിയും തുടങ്ങി ഓണ സദ്യയുടെ എല്ലാ വിഭവങ്ങളുമുണ്ട്.  പക്ഷേ ഓണ സദ്യയല്ലെന്നുമാത്രം. സംഭവം കേക്ക് സദ്യയാണ്.  

ഓസ്‌ട്രേലിയയിലെ ബ്രസ്‌ബെയിനില്‍ താമസിക്കുന്ന ജെനി പ്രസാദ് ആണ് കേക്കുകൊണ്ടു ഓണസദ്യ തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് സ്വദേശിനിയായ ജെനി ഡെര്‍മല്‍ തെറാപ്പിസ്റ്റാണ്.

കേക്ക്‌ നിര്‍മാണത്തോടുള്ള ഇഷ്ടംകൊണ്ടാണ് ജെനി ഈ രംഗത്തേക്ക് കടന്നുവന്നത്. കേക്ക് നിര്‍മാണം സ്വയം പഠിച്ചെടുക്കുകയായിരുന്നു. 2016ല്‍ കബാലി സിനിമ ഇറങ്ങിയപ്പോള്‍ കേക്കില്‍  രജനീകാന്തിനെ രൂപകല്‍പ്പന ചെയ്തു.  ഈ കേക്ക് ജനിക്ക് ഏറെ പ്രശംസ നേടികൊടുക്കുകയും ചെയ്തു. ഇന്റര്‍നാഷ്ണല്‍ കേക്ക് ഷോയില്‍ ജെനി പങ്കെടുക്കുകയും ഇതില്‍ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.  ജനിയുടെ പാത പിന്തുടര്‍ന്ന് മകനും അമ്മയ്‌ക്കൊപ്പം കേക്ക് നിര്‍മാണം തുടങ്ങിയിട്ടുണ്ട്. 

വാരാന്ത്യത്തിലാണ് ജനി കേക്ക് നിര്‍മിക്കുന്നത്. ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചാണ് ജെനിയുടെ കേക്ക് നിര്‍മാണം. ആല്‍ക്കഹോള്‍ കുപ്പികള്‍ ഉപയോഗിച്ചുകൊണ്ടുള്ള കേക്കുകളാണ് ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറെയിഷ്ടമെന്ന് ജെനി പറയുന്നു. 

Content Highlight: Onasadya themes cake