ചേരുവകള്‍

 1. പടവലങ്ങ-300 ഗ്രാം
 2. പച്ചമുളക് -50 ഗ്രാം
 3. ഉപ്പ്-ആവശ്യത്തിന്
 4. ജീരകം-കാല്‍ ടീസ്പൂണ്‍
 5. തേങ്ങ-ഒന്ന്
 6. തൈര്-500 മില്ലി
 7. കടുക്-നാല് ടേബിള്‍സ്പൂണ്‍
 8. വെളിച്ചെണ്ണ-50 മില്ലി
 9. വറ്റല്‍മുളക്-മൂന്നെണ്ണം
 10. കറിവേപ്പില-രണ്ട് തണ്ട്
 11. തയ്യാറാക്കുന്ന വിധം

പടവലങ്ങ ചെറിയ കഷണങ്ങളാക്കി പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ജീരകവും തേങ്ങയും നന്നായി അരച്ചതുചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. ഇറക്കിവെച്ചശേഷം കട്ടിത്തൈര് നന്നായുടച്ച് പകുതി കടുക് പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കാം.

Content Highlight: Onam Recipes Padvalanga Pachadi