ണസദ്യയിലെ കേമനാണ് ഇഞ്ചിക്കറി. ഇഞ്ചിയുടെ രുചിയും പുളിയും നേരിയ മധുരവും ചേര്‍ന്ന ഈ വിഭവത്തിന് ആരാധകര്‍ ഏറെയാണ്. ആരോഗ്യത്തിനും മികച്ചതാണെന്നാണ് പഴമക്കാര്‍ പറയുന്നത്

ചേരുവകള്‍

  • ഇഞ്ചി- 200 ഗ്രാം
  • ഉള്ളി  -10എണ്ണം 
  • പച്ചമുളക്- 2എണ്ണം 
  • ശര്‍ക്കര -ആവശ്യത്തിന്(1/4 ടീസ്പൂണ്‍ )
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില -ആവശ്യത്തിന്
  • വെളിച്ചെണ്ണ- 100 ഗ്രാം
  • കടുക് -1 ടേബിള്‍സ്പൂണ്‍ 
  • വറ്റല്‍ മുളക് - രണ്ടെണ്ണം ( മുറിച്ചത് )
  • മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍ 
  • ഉലുവ - മുഴുവന്‍ പത്തെണ്ണം 
  • കായം - കാല്‍ ടീസ്പൂണ്‍ 
  • നല്ലെണ്ണ - 1 ടീസ്പൂണ്‍ (ഉദയം )
  • മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍ 
  • മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍ 
  • വാളന്‍പുളി- നെല്ലിക്ക വലുപ്പത്തില്‍ 
  • വെള്ളം  -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
      
പാന്‍ ചൂടാക്കിയശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി പാകത്തിന് മൂപ്പിച്ചെടുക്കുക. അത് വറുത്തുകോരിയ ശേഷം ഇഞ്ചി നന്നായി മിക്സിയില്‍ അരച്ചെടുക്കുക. അതിനുശേഷം അതേ പാനില്‍ ഇഞ്ചി വറുത്തെടുത്ത എണ്ണ ചൂടാക്കിയശേഷം അതിലേക്ക് കടുക്, വറ്റല്‍മുളക്, അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളി, എന്നിവ ഇട്ട് നന്നായി വഴറ്റുക. ഉള്ളി മൂത്ത ശേഷം ചൂടുവെള്ളത്തില്‍ കുതിര്‍ത്തുവച്ച പുളി നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് അതിലേക്ക് ഒഴിക്കുക. അര ഗ്ലാസ് വെള്ളം കൂടി അതിലേക്ക് ഒഴിക്കുക  (തിളപ്പിച്ചാറിയ വെള്ളം ), അത് നന്നായി തിളച്ചശേഷം അതിലേക്ക് മേല്‍പ്പറഞ്ഞ മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ്,മുളകുപൊടി,മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കിയശേഷം മിക്സിയില്‍ പൊടിച്ചുവെച്ച ഇരിക്കുന്ന ഇഞ്ചി അതിലേക്ക് ഇട്ട് നന്നായി ഇളക്കി ചേര്‍ക്കുക. അത് നന്നായി തിളച്ചശേഷം ചെറുതീയില്‍ 5 മിനിറ്റ് വയ്ക്കുന്ന അതിനോടൊപ്പം തന്നെ നല്ലെണ്ണയും കായവും ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഇറക്കിവയ്ക്കുക.