ആവശ്യമായ ചേരുവകള്‍

ചേന - 150 ഗ്രാം
ഏത്തക്ക - ഒരെണ്ണം
നെയ്യ് - ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 സ്പൂണ്‍
കുരുമുളകുപൊടി - ഒരു സ്പൂണ്‍
പച്ചമുളക് - 4 എണ്ണം
തേങ്ങ ചുരണ്ടിയത് - 1 കപ്പ്
ജീരകം - ഒരു സ്പൂണ്‍
തൈര് - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
കറിവേപ്പില 

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ ചതുര കഷണങ്ങളായി മുറിച്ചു കഴുകി എടുക്കുക. മുറിച്ചുവെച്ച പച്ചക്കറിയില്‍ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച്, ഒരു സ്പൂണ്‍ കുരുമുളകുപൊടിയും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റായി അരച്ചു മാറ്റി വെയ്ക്കുക.

കഷണങ്ങള്‍ വേവാകുമ്പോള്‍ 1 ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കി ചൂടാക്കുക, ആവശ്യമുള്ള ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

പുളിയുള്ള തൈര് ചേര്‍ത്ത് തീ കുറച്ച് തിളയ്ക്കാന്‍ അനുവദിക്കുക, കാളന്‍ കട്ടിയാകുന്നത് വരെ ഇളക്കുക.(കുറിപ്പ്: കാളന്‍ എത്ര കട്ടി വേണമെന്ന് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്, തണുത്തു കഴിഞ്ഞാല്‍ കൂടുതല്‍ കട്ടിയാകും)

ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടാന്‍ തുടങ്ങുമ്പോള്‍, ബാക്കിയുള്ള  ചേരുവകള്‍ (ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില) ചേര്‍ത്ത് കടും തവിട്ട് നിറമാകുന്നതുവരെ വറുത്തെടുക്കുക. കാളനിലേക്ക് ചേര്‍ത്ത് 5 മിനിറ്റ് മൂടിവെയ്ക്കുക. 

Content Highlight: Kurukku Kalan Onam Recipe