പഴയകാലത്ത് ഇറങ്ങിയ ഓണപ്പാട്ടുകളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന എം ജി ശ്രീകുമാര്‍ ആലപിച്ച ഓണനിലാവ് ശ്രദ്ധേയമാകുന്നു.

കൊല്ലം ജില്ലയില്‍ ജി എസ് ടി വകുപ്പില്‍ ഉദ്യോഗസ്ഥനായ സജീവ് വിശ്വംഭരന്റെ മനോഹരമായ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്ററുടെ സഹോദര പുത്രനും ശിഷ്യനുമായ ഭരത് ലാല്‍ അതിസുന്ദരമായ ഈണം നല്‍കിയിരിക്കുന്നു.
കൈരളി ടി വിയിലെ മാമ്പഴത്തിലെ കവിതകള്‍ക്ക് സംഗീതമൊരുക്കിയത് ഭരത് ലാല്‍ ആയിരുന്നു.

എം ജി ശ്രീകുമാറിന്റെ മധുരശബ്ദത്തില്‍ ഇറങ്ങുന്ന ഈ ഓണപ്പാട്ട് കേരള ധനകാര്യമന്ത്രി ശ്രീ.കെ. എന്‍. ബാലഗോപാല്‍ ഇന്ന് കൊട്ടാരക്കരയില്‍ വച്ച് പ്രകാശനം ചെയ്തു. ഈ ഗാനത്തിന്റെ ശില്പികള്‍ രണ്ട് പേരും കൊല്ലം സ്വദേശികള്‍ ആണ്.