പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ഓണപ്പാട്ട് പുറത്തിറക്കി. ഗ്രാമഫോണ്‍ മീഡിയ മലയാള തിരു ഉത്സവം എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബം ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം.എസ് ജയകുമാര്‍ ആണ്. 

ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രമീള. ഐ.ജോണ്‍ വിമല്‍ ആണ് എഡിറ്റിങ്, സംവിധാനം. കൊച്ചിയിലെ അമ്മ ഡിജിറ്റല്‍ സ്റ്റുഡിയോയിലാണ് ഗാനം റെക്കോര്‍ഡ് ചെയ്തത്. തിരുവനന്തപുരം ബെന്‍സണ്‍ സ്റ്റുഡിയോയിലാണ് ഫൈനല്‍ മിക്സിങ് പൂര്‍ത്തിയാക്കിയത്. 

ഈ ഓണക്കാലത്ത് മധു ബാലകൃഷ്ണന്‍ 20ല്‍ അധികം ഓണപ്പാട്ടുകളാണ് പാടിയത്.