ഉത്രാടനാളില്‍ മണികിലുക്കി എത്തുന്ന ഓണപ്പൊട്ടനാണ് മലബാറുകാരുടെ  മാവേലിത്തമ്പുരാന്‍. വീടുവീടാന്തരം കയറിയിറങ്ങി ഉരിയാടാതെ പ്രജകളെ അനുഗ്രഹിച്ച് ഓണപ്പൊട്ടന്‍ മടങ്ങും. തിരുവോണനാളില്‍ സന്ധ്യമയങ്ങും വരെ ഓണപ്പൊട്ടന്‍ പ്രജകളെ കാണാനുള്ള ഓട്ടത്തിലായിരിക്കും. കഴിഞ്ഞ കൊല്ലമാണ് ഈ ആചാരം ആദ്യമായി മുടങ്ങിയത് കോവിഡിന്റെ വരവില്‍. അന്നുമുതല്‍ പ്രജകളെ കാണാനുള്ള ഓണപ്പൊട്ടന്റെ കാത്തിരിപ്പ് ഇക്കുറിയും തുടരുകയാണ്.

Content Highlight: Malabar special Onappottan