തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന കേരള ലോട്ടറി തിരുവോണം ബമ്പർ ടിക്കറ്റ് 22-ന് മന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തിറക്കും. 300 രൂപയാണ് വില. സെപ്റ്റംബർ 19-ന് നറുക്കെടുക്കും.

രണ്ടാം സമ്മാനമായി ആറുപേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടുപേർക്കുവീതം 12 പേർക്ക്. നാലാം സമ്മാനം 12 പേർക്ക് അഞ്ചുലക്ഷം രൂപവീതം ലഭിക്കും.

കോവിഡ്‌മൂലം നിർത്തിവെച്ച ഏതാനും പ്രതിവാര ഭാഗ്യക്കുറികൾ 23-ന്‌ പുനരാരംഭിക്കും. 23-ന് നിർമൽ, 27-ന് സ്ത്രീശക്തി, 30-ന് നിർമൽ എന്നീ പ്രതിവാര ഭാഗ്യക്കുറികൾ ഈ മാസമുണ്ടാവും. ഓഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം നടക്കും.

Content Highlight; Kerala Thiruvonam Bumper  2021