ആവശ്യമായ ചേരുവകള്‍

പപ്പായ (പഴുത്തു തുടങ്ങുന്നത്) -1/2 കപ്പ്

കാരറ്റ് -1/2 കപ്പ്

പഞ്ചസാര -1/4 കപ്പ്

പാല്‍ -1/4 കപ്പ്

നെയ്യ് - 2 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് -10 ഗ്രാം

കിസ്മിസ് -10 ഗ്രാം

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരുക. ആ നെയ്യില്‍ തന്നെ ചുരണ്ടി വെച്ചിരിക്കുന്ന പപ്പായയും കാരറ്റും ഒന്നിച്ച് വഴറ്റുക. 

നന്നായി വഴറ്റിയ ശേഷം പഞ്ചസാരയും പാലും ചേര്‍ത്ത് വേവിക്കുക. വെന്ത് ജലാംശം കുറയുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കുക. വറുത്തു വെച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി ഇറക്കി വെക്കാം.