ചേരുവകള്‍

 1. ഇഞ്ചി (ചെറുതായി അരിഞ്ഞത്)-200 ഗ്രാം
 2. വെളുത്തുള്ളി നുറുക്കിയത്-പത്തല്ലി
 3. പച്ചമുളക് അരിഞ്ഞത്-50 ഗ്രാം
 4. മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍
 5. വാളന്‍പുളിവെള്ളം-250 മില്ലി
 6. വറ്റല്‍മുളക്-നാലെണ്ണം
 7. ശര്‍ക്കരപ്പാനി-50 മില്ലി
 8. ഉണക്കമുന്തിരി-150 ഗ്രാം
 9. ഉലുവ-കാല്‍ ടീസ്പൂണ്‍
 10. ജീരകം-അര ടീസ്പൂണ്‍
 11. പുഴുങ്ങലരി-50 ഗ്രാം
 12. വെളിച്ചെണ്ണ-100 മില്ലി
 13. എള്ള്-രണ്ട് ടേബിള്‍സ്പൂണ്‍
 14. കറിവേപ്പില-രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് ചെറുതായി വഴറ്റുക. പുളിവെള്ളവും ഉപ്പും ശര്‍ക്കരപ്പാനിയും ചേര്‍ത്ത് തിളപ്പിക്കുക. ചെറുതായി തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ഉണക്കമുന്തിരി ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ തീകുറയ്ക്കുക. എന്നിട്ട് ജീരകം, അരി, ഉലുവ എന്നിവ വറുത്തുപൊടിച്ചത് ചേര്‍ത്ത് നന്നായി തിളപ്പിച്ചശേഷം ഇറക്കിവെക്കാം. വെളിച്ചെണ്ണയില്‍ എള്ള്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക.

കൂടുതല്‍ ഓണം വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍

Content Highlights: Onam 2020 Unakkamunthiri Puliyinji recipe, Onam recipes