ചേരുവകള്‍
 1. കപ്പ-200 ഗ്രാം
 2. പച്ച ഏത്തക്കായ-ഒന്ന്
 3. കടല-200 ഗ്രാം 
 4. കടലപ്പരിപ്പ്- കാല്‍ കപ്പ്
 5. തേങ്ങ-ഒന്നര എണ്ണം
 6. ജീരകം-കാല്‍ ടീസ്പൂണ്‍
 7. വറ്റല്‍മുളക്-പത്തെണ്ണം
 8. പച്ചമുളക് -നാലെണ്ണം
 9. കറിവേപ്പില-നാല് തണ്ട്
 10. വെളിച്ചെണ്ണ-100 മില്ലി
 11. തേങ്ങാക്കൊത്ത്-കാല്‍ കപ്പ്
 12. എള്ള്-രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
 
കപ്പയും പച്ചക്കായയും അലിഞ്ഞുപോകാതെ വേവിച്ച് മാറ്റിവെക്കുക. കടലപ്പരിപ്പ്, കടല എന്നിവ വേവിച്ച് മാറ്റിവെക്കാം. ഇതിലേക്ക് ഒരുമുറി തേങ്ങ, ജീരകം, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് നന്നായി ചതച്ചുചേര്‍ത്ത് ചൂടാക്കുക. ശേഷം അടുപ്പില്‍നിന്നും ഇറക്കിവെച്ച് എള്ള്, തേങ്ങാക്കൊത്ത്, തേങ്ങ ചിരവിയത്, കറിവേപ്പില, പച്ചമുളക് എന്നിവ വെളിച്ചെണ്ണയില്‍ നന്നായി വറുത്ത് കൂട്ടുകറിയില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.
 
 
Content Highlights: Onam 2020, kappa kadala koottu curry recipe, Onasadhya Recipes