ആവശ്യമുള്ള ചേരുവകള്‍

ബീന്‍സ് - 2 എണ്ണം
പച്ചക്കായ - 2 എണ്ണം
മുരിങ്ങക്കായ - 2 എണ്ണം
കയ്പ/പാവയ്ക്ക - ഒരു ചെറിയ കഷണം
കാരറ്റ് - 2 എണ്ണം
തേങ്ങ- ഒരു മുറി 
ജീരകം - 1 ടീസ്പൂണ്‍ 
മഞ്ഞല്‍പ്പൊടി - 3/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ചമുളക് - 4 എണ്ണം
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
തൈര് - 1 കപ്പ്

തയ്യാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ഒന്നിച്ച് വേവിച്ചെടുക്കുക. തേങ്ങ പകുതി ജീരകം ചേര്‍ത്ത് ചതച്ചെടുക്കുക. പച്ചമുളകും കറിവേപ്പിലയും കൂടി വേറെ ചതച്ചു വെക്കുക.

ചതച്ചു വെച്ചിരിക്കുന്ന തേങ്ങ ഒരു പാത്രത്തില്‍ എടുക്കുക.  ചതച്ചു വെച്ച കറിവേപ്പില-പച്ചമുളക് കൂട്ട് ഇതിലേക്ക് ചേര്‍ക്കുക. ബാക്കിയുള്ള ജീരകവും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. അതിന് ശേഷം ഒരു കപ്പ് തൈര് ഇതില്‍ ചേര്‍ക്കുക. എല്ലാം ചേര്‍ത്ത് നല്ല വണ്ണം ഇളക്കുക.

പാകത്തിന് ഉപ്പ് ചേര്‍ത്ത ശേഷം വേവിച്ച തണുത്ത പച്ചക്കറി ചേര്‍ക്കുക. വെളിച്ചെണ്ണ ഒഴിച്ച് എല്ലാം കൂടി നല്ല വണ്ണം യോജിപ്പിക്കുക.