ആവശ്യമായ ചേരുവകള്‍ 

ബീറ്റ്‌റൂട്ട് - 1

പൈനാപ്പിള്‍- 1/2 കപ്പ്

പാല്‍-1/2 ലിറ്റര്‍

ചൗവ്വരി- 2 ടേബിള്‍സ്പൂണ്‍

നെയ്യ്- 3 ടീസ്പൂണ്‍

പഞ്ചസാര- 4 ടേബിള്‍സ്പൂണ്‍

നെയ്യ്- 1 ടീസ്പൂണ്‍(വറുത്തെടുക്കാന്‍)

അണ്ടിപ്പരിപ്പ്, മുന്തിരി- 1 ടേബിള്‍സ്പൂണ്‍

ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ചെറുതായി കൊത്തിയരിയുക. പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി മുറിച്ച് വേവിച്ച് വെയ്ക്കുക. ചൗവ്വരി കുതിര്‍ത്ത് വേവിച്ച് മാറ്റി വെയ്ക്കുക. പാല്‍ തിളപ്പിച്ച് വെക്കണം. 

പാത്രത്തില്‍ 3 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ബീറ്റ്‌റൂട്ട് ചേര്‍ത്ത് നന്നായി വഴറ്റുക. ബീറ്റ്‌റൂട്ട് നന്നായി വെന്ത ശേഷം 4 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ഒന്ന് അലിഞ്ഞ് വരുമ്പോള്‍ പാല്‍ ചേര്‍ക്കുക. 

തിളച്ചു തുടങ്ങുമ്പോള്‍ വേവിച്ചു വെച്ചിരിക്കുന്ന ചൗവ്വരി ചേര്‍ത്തിളക്കുക. തീയണച്ച് തണുക്കാന്‍ അനുവദിക്കുക. ഒന്ന് തണുത്തതിന് ശേഷം പൈനാപ്പിള്‍ ചേര്‍ത്തിളക്കി വറുത്തു വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി ഇവ ചേര്‍ത്ത് അലങ്കരിക്കുക.