ത്തംനാളിൽ ഒരു വളയം തുമ്പപ്പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. രണ്ടാംദിവസം രണ്ടുതരം പൂക്കളും, മൂന്നാംദിവസം മൂന്നുതരം അങ്ങനെ പത്താംദിവസം പത്തുതരം പൂക്കളും ഉപയോ​ഗിച്ച് വർണപ്പൂക്കളമൊരുക്കും. 

അത്തം

മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുന്നത്. ആദ്യദിനം ഒരുനിര മാത്രമേ പാടുള്ളു.

ചിത്തിര

രണ്ടാംദിനം തുമ്പപ്പൂവിനൊപ്പം തുളസി കൂടിവെക്കും. അത്തം, ചിത്തിര, ചോതി നാളുകളിൽ ഈ രണ്ടുപൂക്കൾ മാത്രം. 

ചോതി

തുമ്പയും തുളസിയും. മൂന്ന് ചുറ്റ് പൂക്കളം

വിശാഖം

നിറമുള്ള പൂക്കളിട്ട് തുടങ്ങാം. നാലുനിറങ്ങളിൽ പൂക്കളം ഒരുക്കുന്നു. മന്ദാരം, തെച്ചിപ്പൂവ്, മല്ലികപ്പൂവ്, ചെമ്പരത്തി, വെള്ള-നീല പൂക്കൾ ഒക്കെയാവാം

അനിഴം

അനിഴം നാളിൽ കുട(ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തുവെക്കുക) കുത്തും, വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണിത്. 

തൃക്കേട്ട

ആറിനം പൂക്കൾ. ആറാം ദിവസം പൂക്കളത്തിന്റെ നാലുദിക്കിലും കാൽനീട്ടും(വലിപ്പം കൂട്ടും)

മൂലം

ഇന്നത്തെ പൂക്കളം ചതുരാകൃതിയിലാകണം. നാലുദിക്കിലും ഈർക്കിൽ കുത്തി നിർത്തി പൂ വെക്കാം. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയിൽ വേണമെങ്കിലും തീർക്കാം.

പൂരാടാം

പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികൾ, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവയാകാം,

ഉത്രാടം

പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കൾകൊണ്ട് പൂക്കളമൊരുക്കാം. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. മണ്ണുകൊണ്ടോ തടികൊണ്ടോ വി​ഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും.

തിരുവോണം

തിരുവോണപ്പുലരിയിൽ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് പൂക്കളത്തിന് മുമ്പിൽ ആവണിപ്പലകയിലിരിക്കും. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മാവൊഴിച്ച് പൂക്കുല നിരത്തി പുടവ നേദിക്കും. വി​ഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിർന്ന കാരണവന്മാർ ചതയംവരെ പൂജനടത്തുന്ന പതിവുമുണ്ട്. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും സ്വീകരിക്കും. ഉതൃട്ടാതി നാളിൽ പ്രതിഷ്ഠ ഇളക്കിമാറ്റും. 

Content Highlights: size of the Pookalam from atham to thiruvonam Onam 2020