ണത്തെ വരവേല്‍ക്കാന്‍ നന്മ നിറഞ്ഞൊരു ഓണപ്പാട്ടുമായി എത്തുകയാണ് തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ സിഐ ആയ സലിഷ് എന്‍ ശങ്കരന്‍. സലിഷ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന തുമ്പയും തുമ്പിയും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി യുവാവായ കുഞ്ഞികൃഷ്ണനാണ്. സംഗീതത്തില്‍ എം.എ കഴിഞ്ഞ കൃഷ്ണന്‍ അട്ടപ്പാടി ട്രൈബല്‍ സ്‌കൂളില്‍ സംഗീതത്തില്‍ ഗസ്റ്റ് അധ്യാപകനാണ്...

അഗളി സി.ഐ ആയിരുന്നപ്പോഴാണ് സലിഷ് കുഞ്ഞികൃഷ്ണനെ പരിചയപെടുന്നത്. ആദിവാസി വിഭാഗത്തില്‍ എം.എ  മ്യൂസിക്ക് ചെയ്ത ഒരാള്‍ ശ്രദ്ധിക്കപ്പെടണം എന്ന തോന്നലില്‍ നിന്നാണ് ഈ പാട്ടിന്റെ പിറവി. ഓണത്തെക്കുറിച്ച് വരികള്‍ എഴുതുകയും അതിന് കൃഷ്ണനെ കൊണ്ട് സംഗീതം നല്‍കുകയും ചെയ്തു.  എന്നാല്‍ കഴിഞ്ഞ ഓണക്കാലം പ്രളയക്കെടുതിയുടേതായി മാറിയതോടെ ഇത് ഗാനമായി പുറത്തിറക്കാനുള്ള ശ്രമം സലിഷ് ഉപേക്ഷിക്കുകയായിരുന്നു. 

പിന്നീട് സലിഷിന് സിഐ ആയി തൃശൂരിലേക്ക് സ്ഥലം മാറ്റം വന്നു. എന്നാല്‍ ഈ ഓണക്കാലത്ത് അന്ന് കൃഷ്ണന് കൊടുത്ത വാക്ക് പാലിക്കണം എന്ന് സലിഷിന് തോന്നി. വിവരം സിറ്റി പോലിസ് കമ്മീഷണര്‍ ശ്രീ യതീഷ് ചന്ദ്ര ഐപിഎസുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രോത്സാഹനം ആത്മവിശ്വാസം നല്‍കിയപ്പോള്‍ ഈ ഓണപ്പാട്ട് യാഥാര്‍ഥ്യമാവുകയായിരുന്നുവെന്ന് സലിഷ് പറയുന്നു. 

പിന്നീട് ഇക്കാര്യം ഗായകന്‍ അനൂപ് ശങ്കറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ഓം സ്റ്റുഡിയോയില്‍ ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിലേക്ക് വൈശാഖ് എന്ന ക്യാമറാമാനും പ്രോഗ്രാം മിക്‌സിങ്ങിന് സെറിന്‍ കാതറീനും വന്നു ചേര്‍ന്നു. ഒപ്പം തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ സേനാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ഈ ഓണപ്പാട്ട് തയ്യാറായി. 

ഈ ഓണപ്പാട്ടിന് പുറമേ മറ്റു രണ്ട് പാട്ടുകള്‍ കൂടി സലിഷ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്ന് ആലപിച്ചിരിക്കുന്നത് ഭാവ ഗായകന്‍ പി.ജയചന്ദ്രനും മറ്റൊന്നിന് സംഗീതം നല്‍കിയിരിക്കുന്നത് സംഗീതസംവിധായകന്‍ ജയനുമാണ്(ജയ-വിജയന്‍).. ഈ രണ്ട് ഗാനങ്ങളും സിനിമകളുടേയോ, പരമ്പരകളുടെയോ അണിയറപ്രവര്‍ത്തകര്‍ സമീപിക്കുകയാണെങ്കില്‍ നല്‍കാന്‍ വേണ്ടി മാറ്റിവച്ചിരിക്കുകയാണ് സലിഷ്

Content Highlights: Onam Song Onam 2019