ആവശ്യമായ ചേരുവകള്‍
തുവരപരിപ്പ് 200 ഗ്രാം
സവാള 3 എണ്ണം
ഉരുളക്കിഴങ്ങ് 2 എണ്ണം
വെളുത്തുള്ളി 10 അല്ലി
ചെറിയ ഉള്ളി 6 എണ്ണം
ഉലുവ 2 നുള്ള്
കായം ഒരു ചെറിയ കഷണം
മല്ലി പൊടി അര ടീസ്പൂണ്‍
മുളക് പൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1 ടീസ്പൂണ്‍
പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍ (കുതിര്‍ത്തുവെക്കണം)
കാരറ്റ് 1 ചെറുത്
മുരിങ്ങക്കായ 100
വെണ്ടക്ക 100
തക്കാളി 3 എണ്ണം
പച്ചമുളക് 7 എണ്ണം
വഴുതിന 1
കറിവേപ്പില 4 തണ്ട്
തേങ്ങ (ചിരകിയത്) അര മുറി
വെളിച്ചെണ്ണ ആവശ്യത്തിന്
വറ്റല്‍ മുളക് 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
(ഇഷ്ടമനുസരിച്ച് പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്)
തേങ്ങ വറുക്കുന്നത്
തേങ്ങയില്‍ 5 അല്ലി വെള്ളുള്ളി, ചെറിയഉള്ളി, ഒരു തണ്ട് കറിവേപ്പില, ഒരു പച്ചമുളക് ഇവ ചേര്‍ത്ത് നല്ല തവിട്ടു നിറമാകുന്നതുവരെ വറുക്കണം. ശേഷം മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്ത് നല്ലപോലെ ഇളക്കി തീയില്‍ നിന്നും മാറ്റണം.
പാകം ചെയ്യുന്ന വിധം
പരിപ്പ്, ഉലുവ, സവാള, കായം, പച്ചമുളക്, കാരറ്റ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, മഞ്ഞള്‍പൊടി, തക്കാളി(2), ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. തിളക്കുമ്പോള്‍ മറ്റു കഷണങ്ങള്‍ ചേര്‍ക്കണം. തേങ്ങ വറുത്തെടുത്തത് അരച്ചതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ലപോലെ വേവിക്കണം. അരപ്പ് കഷണത്തില്‍ പിടിച്ച് പാകമായാല്‍ തീയില്‍ നിന്നും മാറ്റി വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക് കറിവേപ്പില ചേര്‍ത്ത് വറവ് ചേര്‍ക്കണം.
(പ്രാദേശികമായി തയ്യാറാക്കുന്ന രീതികളിലും ചേരുവകളിലും വ്യത്യാസമുണ്ടായിരിക്കും.)
Content Highlights: sambar recipe