ഭക്ഷണപ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പര്‍മാര്‍ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്

ചേരുവകള്‍ 

1. ബീറ്റ്റൂട്ട് വലുപ്പത്തിലുള്ളത് - ഒരെണ്ണം
2. തൈര് - 1 കപ്പ് 
3. തേങ്ങാ പീര - കാല്‍ കപ്പ് 
4. ഇഞ്ചി - ഒരു ചെറിയ കഷ്ണം 
5. കടുക് - 1 ടീസ്പൂണ്‍ 
6. പച്ചമുളക് - 1 എണ്ണം
7. ഉപ്പ് - പാകത്തിന് 
8. എണ്ണ - കടുക് വറുക്കാന്‍ ആവശ്യത്തിന്
9. കടുക് വറുത്തിടാന്‍ - കറിവേപ്പില ഒരു തണ്ടു, ഒരു ചുവന്നുള്ളി, വറ്റല്‍ മുളക് ഒരെണ്ണം, കടുക്,

തയ്യാറാക്കുന്ന വിധം :

ബീറ്റ്റൂട്ട് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്ത് കുറച്ചു ഉപ്പു ചേര്‍ത്ത് വേവിക്കുക 
തേങ്ങാ പീര ഇഞ്ചിയും കടുകും പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരപ്പ് ബീറ്ററൂട്ടില്‍ ചേര്‍ത്ത് ഒന്ന് രണ്ടു മിനിട്ടു കഴിഞ്ഞു അടുപ്പില്‍ നിന്ന് വാങ്ങുക. 
ഇതിലേക്ക് തൈര് ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. പാകത്തിന് ഉപ്പു ചേര്‍ക്കാം. അടുത്തതായി ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു താളിക്കാനുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയ ശേഷം അത് പച്ചടിയിലേക്കു ചേര്‍ക്കുക. 
സ്വാദിഷ്ടമായ പച്ചടി തയ്യാര്‍

Content Highlights: Beetroot pachadi recipe