കുട്ടിക്കാലത്ത് ഡല്‍ഹിയിലായിരുന്നു ക്രിക്കറ്റ് താരം സഞ്ജുവിന്റെ ഓണാഘോഷം. ഓണസദ്യയായിരുന്നു അക്കാലത്തെ ആഘോഷത്തിന്റെ ഹൈലൈറ്റ്. മറുനാട്ടിലെ മലയാളികള്‍ എല്ലാവരും ഒത്തുകൂടൂം. 11 ന് വയസായപ്പോഴാണ് നാട്ടിലെത്തുന്നത്. അതിന് ശേഷമാണ് നാട്ടിലെ ഓണത്തിന്റെ മാധുര്യമറിയുന്നത്. ഓണം മലയാളികള്‍ക്ക് തലയുയര്‍ത്തിപ്പിടിക്കാനുള്ള ആഘോഷമാണെന്നാണ് സഞ്ജുവിന്റെ പക്ഷം.

Sports Masika
പുതിയ ലക്കം സ്പോര്‍ട്സ് മാസിക വാങ്ങാം

ക്രിക്കറ്റില്‍ സജീവമായതോടെ ഓണക്കാലത്ത് മിക്കവാറും പരിശീലന ക്യാമ്പിലായിരിക്കും.  എവിടെയാണോ ക്യാമ്പ് അവിടെ ഓണമാഘോഷിക്കാന്‍ മലയാളികള്‍ ഉണ്ടാകും. ടീമിനെ  മലയാളി അസോസിയേഷനുകള്‍ ഓണാഘോഷത്തിന് ക്ഷണിക്കും. അവരോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്ത് സദ്യയുള്‍പ്പെടെ കഴിച്ചാണ് മടക്കം.
ലോകത്ത് എവിടെയായാലും അവിടെയൊരു മലയാളി അസോസിയേഷനുണ്ടാകും. അവരുടെ വകയായിരിക്കും താരങ്ങളുടെ ഓണാഘോഷം. ഒസ്ട്രേലിയയിലൊക്കെ ഇത്തരത്തില്‍ ഓണമാഘോഷിച്ചിട്ടുണ്ട്. ഓണക്കാലത്ത് ക്യമ്പിലായിരിക്കുമ്പോള്‍ ഒരു മുണ്ട് കൈയില്‍ കരുതിയിരിക്കും. എപ്പോഴായാലും മുണ്ടുടുത്ത് ഓണാഘോഷത്തിന് പോകുന്നതാണ് ശീലം. ക്യാമ്പിലാണെങ്കിലും ആഘോഷത്തിനായി എല്ലാവരും കാത്തിരിക്കും.

വിവാഹശേഷമുള്ള ആദ്യ ഓണം ആണിതെന്ന പ്രത്യേകതയുണ്ട് സഞ്ജുവിനും ചാരുലതയ്ക്കും ഇക്കുറി.

സഞ്ജുവുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം സെപ്റ്റംബര്‍ ലക്കം സ്പോര്‍ട്സ് മാസികയില്‍ വായിക്കാം

Content Highlights : Sanju V Samson Onam Nostalgia Onam 2019