പ്രൊഫഷണല്‍ അല്ലെങ്കിലും കാഴ്ചയ്ക്ക് ഏറെ ഭംഗിയായിരുന്നു. കസവുടുത്ത് ചേലചുറ്റി ഏറെനേരം തിരുവാതിര ഉണ്ടാവും. ഒരു ഗ്രാമമൊന്നാകെ ചേരുന്ന തിരുവാതിരകളിയൊക്കെ അര്‍ധരാത്രിവരെ നീളും. ഓണമെന്നു കേള്‍ക്കുമ്പോഴേ നാട്ടാര്‍ക്കെല്ലാം ഉത്സാഹമേറും. നിറഞ്ഞ ഭക്ഷണത്തിനൊപ്പം കളികളും സുലഭം. ഓണക്കാലമെന്നാല്‍ ഓണക്കളികളുടെയും കാലമായിരുന്നു. തിരുവാതിരയും തുമ്പിതുള്ളലും പുലികളിയും കിളികളി മത്സരവുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉത്സവാന്തരീക്ഷമൊരുക്കിയിരുന്നു. ഓണമൊരുക്കിനൊപ്പം കളിയൊരുക്കവും ഉണ്ട്. പുലികളി ചിങ്ങം പിറക്കുമ്പോഴേ തുടങ്ങും. ക്രിസ്മസിന് മുന്‍പ് കരോള്‍ വരുന്നപോലെ എല്ലാ വീട്ടിലും പുലിയും വേടക്കാരനും വേഷം കെട്ടിയെത്തുമായിരുന്നു.

മാവേലി വരുന്നേ... മാവേലിമന്നന്‍ വരുന്നേ, വീട്ടുകാരേ വേഗമൊരുക്കം തുടങ്ങോ.... എന്നവരികളാണ് വേടന്‍ പാടുക. പുലിയും കൂടെയുണ്ടാവും. വാഴയുടെ കൈകള്‍ ശരീരമാകെ കെട്ടിവച്ചായിരുന്നു വേടന്റെ വരവ്. ചിലയിടത്ത് ശരീരമാകെ കരിതേച്ചാണ് വേടന്‍ വരുന്നത്. വേടനായി മിക്കപ്പോഴും വേഷം കെട്ടുന്നത് മുതിര്‍ന്നവരായിരുന്നു. ഓണാട്ടുകരയിലൊക്കെ ഇപ്പോഴും പുലികളിയുണ്ട്. തിരുവാതിരകളി ഏറ്റവുമധികം നടക്കുക പൂരാടത്തിനും ഉത്രാടത്തിനുമായിരുന്നു. സന്ധ്യാനേരത്തായിരുന്നു മിക്കയിടത്തും തിരുവാതിരകളി. നാലോ അഞ്ചോ വീടുകളിലെ സ്ത്രീകള്‍ വലിയ തയ്യാറെടുപ്പൊന്നുമില്ലാതെയാണ് തിരുവാതിര കളിച്ചിരുന്നത്.

പ്രൊഫഷണല്‍ അല്ലെങ്കിലും കാഴ്ചയ്ക്ക് ഏറെ ഭംഗിയായിരുന്നു. കസവുടുത്ത് ചേലചുറ്റി ഏറെനേരം തിരുവാതിര ഉണ്ടാവും. ഒരു ഗ്രാമമൊന്നാകെ ചേരുന്ന തിരുവാതിരകളിയൊക്കെ അര്‍ധരാത്രിവരെ നീളും.  കൈകൊട്ടിക്കളിയും കിളികളിയും തുമ്പിതുള്ളലുമാണ് പിന്നെയുള്ള പ്രധാന  ഓണക്കളികള്‍. കിളികളി പുരുഷന്മാരുടേതാണ്. പത്തുദിവസവും ഗ്രാമത്തിലെ ഏതെങ്കിലും പൊതു സ്ഥലത്തായിരിക്കും കിളികളി. മത്സരക്കളിയാണ് കിളികളി. ഉപ്പ് എന്ന് പറഞ്ഞ് ഓടിക്കയറുന്നതാണ് കിളികളി. ഇത്ര ഉപ്പ് ചാടുന്നവരാണ് വിജയികള്‍.

കൈകൊട്ടിക്കളി തിരുവോണത്തിനും അവിട്ടത്തിനുമായിരുന്നു. ഓരോ നാടിന് അനുസരിച്ച്  ഇത് മാറും. തുമ്പിതുളളല്‍ മിക്കവാറും തിരുവോണ നാളിലായിരുന്നു. കാണികളെ ആശ്ചര്യത്തിലാക്കുന്ന ഏറെ മനോഹരമായ കളിയായിരുന്നു തുമ്പിതുളളല്‍. പിന്നെ, കബഡികളിയും കുട്ടിയുംകോലും കളികളും പഴയ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു.

Content Highlights : Onam Thumbi Thullal Pulikali Nostalgia