ലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണകുമാര്‍. ഇന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായി മാറിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകള്‍ അഹാന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുടുംബചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

കേരളീയ വസ്ത്രത്തിലാണ് കുടുംബം ഓണം ആഘോഷിക്കുന്നത്. എല്ലാവരും പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം ചെയ്തു. ടൊവിനോയുടെ നായികയായി അഹാന വേഷമിട്ട ലൂക്കയും ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാം പടിയും താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. ചിത്രത്തില്‍ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് താരത്തിന്റെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സികയാണ്.

Ahaana Krishna

Ahaana Krishna

Ahaana Krishna

Ahaana Krishna

Content Highlights : Ahaana Krishnakumar And Family Celebrates Onam Celebrity Fashion Onam 2019