ഓണക്കിനാവ് നെയ്ത് കുത്താമ്പുള്ളി

കേരളത്തിലെ കൈത്തറി പെരുമയില്‍ തൃശൂരിലെ കുത്താമ്പുള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തിരുവില്വാമലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറിയുള്ള കുത്താമ്പുള്ളിയില്‍ മിക്ക വീടുകളിലും തറിയുണ്ട്. ഈ ഗ്രാമത്തിന്റെ പ്രധാന വരുമാനം ഈ തറികളാണ്. ഇരുന്നൂറോളം കുടുംബങ്ങള്‍ കുത്താമ്പുള്ളിയില്‍ തുണി നെയ്യുന്നവരായിട്ടുണ്ട്. സെറ്റ് മുണ്ട്, സാരി, വേഷ്ടി, തുടങ്ങിയ കൈത്തറി ഉത്പന്നങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഈ തെരുവില്‍ ഇവരെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന നെയ്ത്ത് തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും കുത്താമ്പുള്ളി തുണികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.