ഭക്ഷണപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പർമാർ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്.

ചേരുവകള്‍ 

1. ചെറുപയര്‍ - 100 ഗ്രാം 
2. മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ 
3. ജീരകം - കാല്‍ സ്പൂണ്‍ 
4. തേങ്ങ - അരമുറി 
5. പച്ചമുളക് - 4 എണ്ണം 
6. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ 
7. കടുക് - 1 ടീ സ്പൂണ്‍ 
8. കറിവേപ്പില - 1 തണ്ട് 
9. ചെറിയ ഉള്ളി - 4 എണ്ണം 
10. വറ്റല്‍മുളക് - 5 എണ്ണം 
11. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

ചെറുപയര്‍ വറുത്തു തൊലി കളഞ്ഞു കഴുകി എടുത്തു മഞ്ഞള്‍പ്പൊടിയും ഉപ്പും പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയും ജീരകവും ചേര്‍ത്തരച്ച കൂട്ട് ചേര്‍ത്ത് തിളപ്പിക്കുക. കടുക്, ചെറിയ ഉള്ളി അരിഞ്ഞത്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വറുത്തു പരിപ്പിലേക്കു ചേര്‍ത്ത് ഇറക്കി വയ്ക്കാം.

Content Highlights: Parippu Curry recipe Onam Recipe