ഭക്ഷണപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പര്‍മാര്‍ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്

ചേരുവകള്‍

1. മത്തങ്ങ - ഒന്നര കപ്പ്
2. വന്‍പയര്‍ - അര കപ്പ്
3. തേങ്ങാ ചിരവിയത് - ഒരു കപ്പ്
4. മുളക്‌പൊടി - ഒരു ടീസ്പൂണ്‍ 
5. കുരുമുളക്‌പൊടി - ഒരു ടീസ്പൂണ്‍ 
6. നല്ല ജീരകം - അര ടീസ്പൂണ്‍ 
7. കടുക് - ഒരു ടീസ്പൂണ്‍ 
8. കറിവേപ്പില - ആവശ്യത്തിന്
9. ഉപ്പ് - ആവശ്യത്തിന്
10. നെയ്യ് - രണ്ട് ടീസ്പൂണ്‍ 
11. വെളിച്ചെണ്ണ - ആവശ്യത്തിന് 
12. ചുവന്ന മുളക് - രണ്ട് എണ്ണം

തയാറാക്കുന്ന വിധം :

അര കപ്പ് വെള്ളം ഒഴിച്ചു പയര്‍ കുക്കറില്‍ വേവിച്ചെടുക്കുക. തേങ്ങ, ജീരകം എന്നിവ നല്ല വണ്ണം അരച്ച് മാറ്റിവെക്കുക. മത്തങ്ങ അല്പം വെള്ളവും, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവയും ചേര്‍ത്തു ഒരു പാനില്‍ വേവിക്കുക. ഇനി വേവിച്ച മത്തങ്ങ ചെറുതായ് ഒന്ന് ഉടച്ചു കൊടുക്കുക. അതിലേക് വേവിച്ച പയര്‍ ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് തേങ്ങാ മിക്സും കൂടി ചേര്‍ത്ത് യോജിപ്പിച്ചു അല്പനേരം തിളപ്പിക്കുക. ഇനി തീ ഓഫ് ചെയ്ത് ഇതിലേക്ക് എണ്ണയില്‍ കടുക് , കറിവേപ്പില, ചുവന്ന മുളക് എന്നിവ താളിച്ചു ചേര്‍ക്കുക.

ഇനി ഒരു പാന്‍ വെച്ചു അതിലേക് നെയ് ഒഴിച്ച് അല്പം തേങ്ങ വറുത്തു എടുക്കണം. അതിലേക് വേണമെങ്കില്‍ ഇച്ചിരി കുരുമുളക് പൊടി ഇടാം. ഇനി ഈ തേങ്ങാ വറുത്തതും കൂടി എരിശ്ശേരിയിലേക് ചേര്‍ത്ത് നല്ല വണ്ണം കൂട്ടിയോജിപ്പിക്കുക .

content highlights: onamsadhya erissery, special onam food, kerala food ,onam reciepe