ഭക്ഷണപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പർമാർ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്.

ചേരുവകള്‍:

1. തുവര പരിപ്പ്  1/2 കപ്പ്
പച്ചക്കറികള്‍ 
2. ഉരുളക്കിഴങ്ങ്  2 ചെറുത് 
3. മുരിങ്ങക്കായ  2 എണ്ണം 
4. കത്തിരിക്ക  1 ഇടത്തരം 
5. വെള്ളരിക്ക  1/2 കപ്പ് 
6. ക്യാരറ്റ്  1 വലുത് 
7. മത്തങ്ങാ കഷ്ണങ്ങള്‍  1/2 കപ്പ് 
8. സവാള  2 ഇടത്തരം 
9. വെണ്ടയ്ക്ക  3യ 4 എണ്ണം 
10. തക്കാളി  3 ഇടത്തരം 
11. മഞ്ഞള്‍പ്പൊടി  1/2 ടീസ്പൂണ്‍ 
12. ഉപ്പ്  ആവശ്യത്തിന് 
13. ശര്‍ക്കര  1 ടീസ്പൂണ്‍ 
വറുത്തരയ്ക്കാനുള്ള ചേരുവകള്‍ 
14. തേങ്ങാ തിരുമ്മിയത്  2 ടേബിള്‍ സ്പൂണ്‍ 
15. മല്ലി  3 ടീസ്പൂണ്‍ 
16. ഉഴുന്ന്  1 ടീസ്പൂണ്‍ 
17. ജീരകം  1/2 ടീസ്പൂണ്‍ 
18. ഉലുവ  1/4 ടീസ്പൂണ്‍ 
19. കുരുമുളക്  5  6 എണ്ണം 
20 വെളുത്തുള്ളി അല്ലി  2  3 എണ്ണം 
21. ചുവന്നുള്ളി  3  4 എണ്ണം 
22 കറിവേപ്പില  2 കതിര്‍പ്പ് 
23. വറ്റല്‍ മുളക്  10  12 എണ്ണം 
24. കായപ്പൊടി  1 ടീസ്പൂണ്‍ 
25. വാളന്‍ പുളി  ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍ 
26. സാമ്പാര്‍ പൊടി  1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ )
27. കറിവേപ്പില  2  3 കതിര്‍പ്പ് 
28. കടുക്, വറ്റല്‍ മുളക്, വെളിച്ചെണ്ണ  താളിക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം:

തുവരപ്പരിപ്പ് വേവിച്ചു വെയ്ക്കുക. 
പച്ചക്കറികളില്‍ ഉരുളക്കിഴങ്ങ് മുതല്‍ സവാള വരെയുള്ളവ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. ഇടയ്ക്ക് ശര്‍ക്കരയും ചേര്‍ക്കാം. 
ഒരു പാനില്‍ 1 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക ചേര്‍ത്ത് ചെറുതായി അഞ്ചു മിനിറ്റ് വറുക്കുക.
ശേഷം ഇതിനെ മറ്റു പച്ചക്കറികളുടെ കൂടെ ചേര്‍ത്ത് വേവിയ്ക്കുക. വെണ്ട വെന്തുടഞ്ഞു പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 
ബാക്കിയുള്ള എണ്ണയില്‍ വറുക്കാനുള്ള ചേരുവകളില്‍ നിന്നും തേങ്ങാ മുതല്‍ വറ്റല്‍ മുളക് വരെയുള്ളവ ഒരുമിച്ചു ചെറുതീയില്‍ നല്ല ചുവന്നു വരുന്നത് വരെ വറുക്കുക. 
വാങ്ങി വയ്ക്കുന്നതിന് തൊട്ട് മുന്‍പ് കായപ്പൊടി ചേര്‍ക്കാം. 
ചൂടാറിയതിനു ശേഷം ഈ ചേരുവകള്‍ പുളിയും സാമ്പാര്‍ പൊടിയും ചേര്‍ത്ത് നല്ല മഷി പോലെ അരച്ചെടുക്കുക .
ഇതിനകം പച്ചക്കറികള്‍ വെന്തു വന്നിട്ടുണ്ടാകും. ഇതിലേക്ക് വേവിച്ചു വച്ച പരിപ്പും തക്കാളിയും ചേര്‍ത്ത് തിള വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക.
എല്ലാം വെന്തു തിളച്ചു പാകമായി വരുമ്പോള്‍ കറിവേപ്പില മീതെ വിതറുക. കൈകളില്‍ വെച്ചു ചെറുതായി ഒന്ന് അമര്‍ത്തി ഇട്ടാല്‍ നല്ല മണമായിരിക്കും. 
വാങ്ങി വെച്ചതിലോട്ട് വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിച്ചു ചേര്‍ക്കാം.


താല്പര്യമുള്ളവര്‍ക്ക് മല്ലിയില ചേര്‍ക്കാം. 
ശര്‍ക്കര വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാം.
സാമ്പാര്‍ പൊടി  നിര്‍ബന്ധമില്ല.
സാമ്പാറിലെ കഷ്ണങ്ങള്‍ നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റം വരുത്താം. 
കഷ്ണങ്ങള്‍ ഒരു പാട് കൂടിയും വെന്തുടഞ്ഞു പോവാതെയും ശ്രദ്ധിച്ചാല്‍ സാമ്പാറിന്റെ സ്വാദ് വര്‍ധിക്കും.

Content highlights: kerala food ,onam special , saambaar