ചേരുവകള്‍:
പാസ്ത - 1 കപ്പ്
പാല്‍ - 2.5 കപ്പ്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 2-3 ടേബിള്‍സ്പൂണ്‍
ഏലക്കായ - ഒരു നുള്ള്
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം:
ഒരു ഉരുളിയില്‍ വെള്ളം വയ്ക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പാസ്ത ചേര്‍ക്കുക. പാസ്ത വെന്ത ശേഷം മാറ്റിവയ്ക്കുക. ആ ഉരുളിയിലേക്ക് പാല് ഒഴിക്കുക. പാല് തിളച്ചു വരുമ്പോള്‍ വേവിച്ചു വച്ച പാസ്ത ചേര്‍ക്കുക. പാസ്തയെ പാലില്‍ നന്നായി കുറുകാന്‍ വിടുക. 

ആ സമയത്ത് ഏലക്കായ പൊടിച്ചുവയ്ക്കുക. കൂടെ അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ മൊരിച്ചു വയ്ക്കുക. പായസം സാമാന്യം കുറുകി വരുമ്പോള്‍ പഞ്ചസാരയും പൊടിച്ചു വെച്ച ഏലക്കായും ചേര്‍ക്കുക. പായസം നന്നായി കുറുകിയ ശേഷം അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.